രാജ്യസഭാ എംപിയും ബിജെപി നേതാവുമായ അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു; രാജ്യസഭാ എംപിയും കർണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സപ്റ്റംബർ 2 നാണ് ഇദ്ദേഹത്തെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം.
ഈ വർഷം ജൂലൈ 22 നാണ് ഇദ്ദേഹം രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
കർണാടക പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. കർണാടകയിലെ റായ്ചൂർ ജില്ലയിൽ ബിജെപിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച നേതാവാണ് ഗസ്തി.ഭാരതീയ ജനതാപാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സജീവ അംഗമായിരുന്നു. ബെല്ലാരി, കോപ്പൽ , റായ്ചൂർ എന്നീ ജില്ലകളുടെ പാർട്ടിയുടെ ചുമതലയും വഹിച്ചു.

Recommended Video
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ












Click it and Unblock the Notifications