കശ്മീര്‍ റിസര്‍വേഷന്‍ ബില്ലും പുനസംഘടനാ ബില്ലും പാസാക്കി രാജ്യസഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന രണ്ട് ബില്ലുകള്‍ രാജ്യസഭ പാസാക്കി. ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023 എന്നീ ബില്ലുകള്‍ ആണ് പാസാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ഇറങ്ങിപ്പോയെങ്കിലും രണ്ട് ബില്ലുകളും രാജ്യസഭ പാസാക്കുകയായിരുന്നു.
രണ്ട് ബില്ലുകളും ഏകകണ്ഠമായാണ് പാസാക്കിയത് എന്നും വിയോജിപ്പ് ഉണ്ടായിട്ടില്ല എന്നും രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധങ്കര്‍ പറഞ്ഞു. 2004 ലെ നിയമങ്ങളാണ് ഭേദഗതിയോടെ പരിഷ്കരിച്ചത്. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ബില്ലാണ് ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023.

ജമ്മു കശ്മീര്‍ പ്രഖ്യാപിച്ച 'ദുര്‍ബലരും താഴ്ന്ന വിഭാഗങ്ങളും' എന്ന പദത്തിന് പകരം 'മറ്റ് പിന്നോക്ക വിഭാഗങ്ങള്‍' എന്നതായി മാറ്റുന്നതാണ് ഇതിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ദുര്‍ബ്ബല വിഭാഗങ്ങളുടെ യഥാര്‍ത്ഥ നിര്‍വചനം ഒഴിവാക്കുന്നതാണ് ബില്‍. 2019 ലെ ജമ്മു കശ്മീര്‍ പുന:സംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023.
ജമ്മു കശ്മീര്‍ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആക്കി വര്‍ധിപ്പിച്ചതാണ് ഇതിലെ പ്രധാന മാറ്റം. 2019 ലെ നിയമം മുന്‍ സംസ്ഥാനത്തെ ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കാന്‍ സഹായിച്ചിരുന്നു. ജമ്മു കശ്മീര്‍ നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 107-ല്‍ നിന്ന് 114 ആയി ഉയര്‍ത്താന്‍ ഈ ബില്‍ നിര്‍ദ്ദേശിക്കുന്നു.
അതില്‍ ഏഴ് പട്ടികജാതി അംഗങ്ങള്‍ക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ക്കും സംവരണം ചെയ്യും. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം അനുസരിച്ച് പാക് അധീന കശ്മീരിലെ അധിനിവേശം അവസാനിക്കുന്നത് വരെ നിയമസഭയുടെ 24 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. അതിനാല്‍, നിയമസഭയുടെ ഫലപ്രദമായ അംഗബലം 83 ആണ്. ഇത് 90 ആയി വര്‍ധിപ്പിക്കാനാണ് ഭേദഗതി ആവശ്യപ്പെടുന്നത്.
കശ്മീരി കുടിയേറ്റ സമൂഹത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വരെ നിയമനിര്‍മ്മാണ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരവും മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഒരാള്‍ സ്ത്രീയായിരിക്കും. നേരത്തെ ലോക്സഭയില്‍ രണ്ട് ബില്ലുകളും പാസാക്കിയിരുന്നു. അതിനിടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന്റെ സാധുത സുപ്രീം കോടതി ഇന്ന് ശരിവെച്ചിരുന്നു.
മുന്‍ സംസ്ഥാനത്തിന് ആഭ്യന്തര പരമാധികാരം ഇല്ലെന്നും ഇന്ത്യന്‍ ഭരണഘടന അതിന്റെ പ്രദേശത്ത് പ്രയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍ക്കാലിക വ്യവസ്ഥയാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം 2024 സെപ്തംബര്‍ 30-ന് മുമ്പ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications