കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കി; ബില്ലുകൾ പാസ്സാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് സഭ ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിക്ഷേധം നടക്കുന്നതിടെ കൂടിയാണ് ബില്ല് രാജ്യസഭയില്‍ പാസായത്.ദ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ്, ദ ഫാമേഴ്‌സ് എഗ്രിമെന്റ് ഓഫ് പ്രൈസ് എഷൂറന്‍സ് ആന്റ് ഫാം സര്‍വ്വീസ്, എസെന്‍ഷ്യല്‍ കൊമോഡിറ്റീസ് ബില്‍ എന്നീ ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്.

rajyasabha

ബില്ലിനെതിരെ പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങളൊന്നും കണക്കിലെടുക്കാതെയാണ് ബില്ല് പാസാക്കിയത്. കര്‍ഷകരുടെ താങ്ങുവില എടുത്ത് കളയില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ബില്ല് പാസാകുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ എവിടെ വേണമെങ്കിലും വിപണനം നടത്താമെന്നും ഈ ബില്ലിന് മിനിമം താങ്ങുവിലയുമായി യാതൊരു ബന്ധവുമില്ലെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ശിരോമണി അകാലി ദള്‍ ബില്ലിനെ പിന്തുണച്ചിട്ടില്ല. എന്നാല്‍ സഭയിലെ ബാക്കി എല്ലാ എന്‍ഡിഎ സഖ്യകക്ഷികളും തന്നെ ബില്ലിനെ പിന്‍താങ്ങിയിരുന്നു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 70 വര്‍ഷത്തെ അനീതിയില്‍ നിന്നും കര്‍ഷകരെ മോചിപ്പിച്ചുവെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കി; ബില്ലുകൾ പാസ്സാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടെകാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കി; ബില്ലുകൾ പാസ്സാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ

ബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെ

English summary
Rajya Sabha Passes 2 Farm Bills Amid opposition protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X