കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായി... ബില്ലിനെ പിന്തുണച്ചത് 125 പേര്‍, കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നീണ്ട വാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 105 പേര്‍ ബില്ലിനെ എതിര്‍ത്തു. അതേസമയം ശിവസേന വോട്ടെടുപ്പിനെ ബഹിഷ്‌കരിച്ചു. നേരത്തെ അമിത് ഷായുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ശിവസേന അംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങി പോയത്. ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തി ദിനമാണ് ഇന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വര്‍ഗീയ ശക്തികളുടെ വിജയമാണ് ഇതിലൂടെ ഉണ്ടായതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

1

അതേസമയം ബില്‍ പാസായതിന് പിന്നാലെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11 മുതല്‍ രാജ്യസഭാ നടപടികള്‍ ആരംഭിക്കും. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഇനിയും പോരാടുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വിശ്വാസത്തിന് അതീതമായിട്ടാണ് ഇന്ത്യ പൗരത്വം നല്‍കിയിരുന്നത്. ഒരു വിഭാഗത്തിന്റെ അരക്ഷിതാവസ്ഥയും ഈ രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്രരായി ഇരിക്കുന്ന കാലത്തോളം രാജ്യവും സ്വതന്ത്രമായി തുടരുമെന്നായിരുന്നു നമ്മുടെ കാ ഴ്ച്ചപ്പാടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കര്‍ണാടക ബിജെപി പൗരത്വ ബില്ലിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വോട്ടിംഗിനിടെ ബിഎസ്പി എംപിമാരായ അശോക് സിദ്ധാര്‍ത്ഥും രാജാ റാമും ഇല്ലാതിരുന്നത് അമ്പരപ്പ് ഉണ്ടാക്കി. ബിഎസ്പി ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതായി സഞ്ജയ് റാവത്ത് ഇതിന് പിന്നാലെ വ്യക്തമാക്കി. നേരത്തെ പൗരത്വ ബില്ലിനെ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള വോട്ടെടുപ്പിലും ശിവസേന അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല.

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു. എന്നാല്‍ ഇത് വോട്ടിനിട്ട് തള്ളുകയാണ്. 124 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 99 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. സിപിഎമ്മിന്റെ എംപി കെകെ രാഗേഷാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം കൊണ്ടുവന്നത്. നേരത്തെ പ്രതിപക്ഷത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിരുന്നു. ബില്ലില്‍ യാതൊരു ആശങ്കകളുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാമുസ്ലീങ്ങള്‍ വന്നാലേ മതേതരമാകൂ എന്നില്ല, പലതും തിരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അമിത് ഷാ

English summary
rajya sabha passes citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X