ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി
ദില്ലി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
രണ്ട് വര്‍ഷം മുമ്പ് ലോക്സഭയില്‍ ബില്‍ പാസ്സാക്കിയിരുന്നുവെങ്കിലും ഒരു തവണ കൂടി ലോകസഭയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഭേദഗതികളോടെയാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയിട്ടുള്ളത് എന്നതിനാലാണിത്. ഡിസംബര്‍ 18 നാണ് ബില്‍ ലോകസഭ പരിഗണിക്കുക.
സിപിഎം നേതാവ് സീതാറാം യെച്ചൂരി ഉന്നയിച്ച ഭേഗതി വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ബില്‍ അംഗീകരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളെ കൂടി ബില്ലിന്റെ പരിഗണനയില്‍ കൊണ്ടു വരണം എന്നതായിരുന്നു യെച്ചൂരിയുടെ ആവശ്യം.

ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കിയിതിന് അഴിമതി വിരുദ്ധ സമരനായകന് അണ്ണ ഹസാരെ രാജ്യസഭാംഗങ്ങളോട് നന്ദി പറഞ്ഞു. ബില്‍ അഴിമതി കുറക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനലോക്പാല്‍ ബില്‍ പാസാക്കണം എന്നാവശ്യപ്പെട്ട് ഹസാരെ വീണ്ടും ഉപവാസ സമരം തുടങ്ങിയതോടെയാണ് ബില്‍ ഉടന്‍ രാജ്യസഭ പരിഗണനക്കെടുത്തത്.
ഡിസംബര്‍ 13 വെള്ളിയാഴ്ചയാണ് പുതുക്കിയ ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചത്. ആറ് മണിക്കൂര്‍ സമയം ആയിരുന്നു ചര്‍ക്കായി മാറ്റി വച്ചിരുന്നത്. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ആന്ധ്ര വിഭജനത്തില്‍ സീമാന്ധ്രയില്‍ നിന്നും ഉള്ള അംഗളും ബഹളം വച്ചതോടെ ചര്‍ച്ച മുടങ്ങി. പിന്നീട് ഡി,സംബര്‍ 17 നാണ് ബില്‍ വീണ്ടും ചര്‍ച്ചക്കെടുത്തത്.
ഡിസംബര്‍ 16 ന് നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ ബില്‍ പാസ്സാക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ പ്രതിഷേധക്കാരയ സമാജ് വാദി അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications