കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

രണ്ട് വര്‍ഷം മുമ്പ് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയിരുന്നുവെങ്കിലും ഒരു തവണ കൂടി ലോകസഭയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഭേദഗതികളോടെയാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയിട്ടുള്ളത് എന്നതിനാലാണിത്. ഡിസംബര്‍ 18 നാണ് ബില്‍ ലോകസഭ പരിഗണിക്കുക.

സിപിഎം നേതാവ് സീതാറാം യെച്ചൂരി ഉന്നയിച്ച ഭേഗതി വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ബില്‍ അംഗീകരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളെ കൂടി ബില്ലിന്റെ പരിഗണനയില്‍ കൊണ്ടു വരണം എന്നതായിരുന്നു യെച്ചൂരിയുടെ ആവശ്യം.

Rajyasbha

ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കിയിതിന് അഴിമതി വിരുദ്ധ സമരനായകന്‍ അണ്ണ ഹസാരെ രാജ്യസഭാംഗങ്ങളോട് നന്ദി പറഞ്ഞു. ബില്‍ അഴിമതി കുറക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനലോക്പാല്‍ ബില്‍ പാസാക്കണം എന്നാവശ്യപ്പെട്ട് ഹസാരെ വീണ്ടും ഉപവാസ സമരം തുടങ്ങിയതോടെയാണ് ബില്‍ ഉടന്‍ രാജ്യസഭ പരിഗണനക്കെടുത്തത്.

ഡിസംബര്‍ 13 വെള്ളിയാഴ്ചയാണ് പുതുക്കിയ ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചത്. ആറ് മണിക്കൂര്‍ സമയം ആയിരുന്നു ചര്‍ക്കായി മാറ്റി വച്ചിരുന്നത്. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ആന്ധ്ര വിഭജനത്തില്‍ സീമാന്ധ്രയില്‍ നിന്നും ഉള്ള അംഗളും ബഹളം വച്ചതോടെ ചര്‍ച്ച മുടങ്ങി. പിന്നീട് ഡി,സംബര്‍ 17 നാണ് ബില്‍ വീണ്ടും ചര്‍ച്ചക്കെടുത്തത്.

ഡിസംബര്‍ 16 ന് നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ ബില്‍ പാസ്സാക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ പ്രതിഷേധക്കാരയ സമാജ് വാദി അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

English summary
The 45-year-old long battle for the Lokpal Bill came close to an end on Tuesday as Rajya Sabha passed the historic bill in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X