രാജ്യത്തിന് നഷ്ടമായത് ജനങ്ങളുടെ യഥാര്‍ത്ഥ ശബ്ദം; അനുശോചനം രേഖപ്പെടുത്തി രാജ്യസഭ
ദില്ലി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാജ്യസഭ അനുശോചിച്ചു. സഭാ നടപടികള്‍ ആരംഭിച്ചതോടെ തന്നെ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഒരു മിനുട്ട് മൗനമാചരിച്ചു. രാജ്യത്തിന് മികച്ചൊരു ഭരണാധികാരിയേയും ഫലപ്രദമായ പാർലമെന്റേറിയനേയുമാണ് സുഷമാ സ്വരാജിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ ശബ്ദമായിരുന്നു അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സംസ്കാരത്തിന്റെ അംബാസിഡറായിരുന്നു സുഷമ സ്വരാജെന്നായിരുന്നു ലോക്സഭ സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ളയുടെ അനുസ്മരണം. നല്ലൊരു ഭരണാധികാരി എന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ വികാരം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവുമായിരുന്നു അവര്‍. എല്ലാവരുടേയും പ്രശ്നങ്ങള്‍ മനസ്സില്ലാക്കി പ്രവര്‍ത്തിക്കുന്ന സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ സങ്കടത്തിലാണ്. ഈ അവസരത്തില്‍ ദുഃഖാര്‍ത്ഥരായ അവരുടെ കുടുംബത്തോടൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ ഒം കുമാര്‍ ബിര്‍ള, ദില്ലി മുഖ്യമന്ത്രി അനില്‍ ബായിജാല്‍, ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാള്‍ക, യോഗ ഗുരു ബാബാ രാംദേവ്, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ, കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മനീഷ് തിവാരി തുടങ്ങയിവര്‍ സുഷമയുടെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
Recommended Video
Rajya Sabha Chairman M Venkaiah Naidu and members of the House pay tribute to former EAM Sushma Swaraj. M Venkaiah Naidu says, "In her untimely demise, the nation has lost an able administrator, an effective parliamentarian and a true voice of people." pic.twitter.com/Z8AFGxtop9
— ANI (@ANI) August 7, 2019
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications