കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് നഷ്ടമായത് ജനങ്ങളുടെ യഥാര്‍ത്ഥ ശബ്ദം; അനുശോചനം രേഖപ്പെടുത്തി രാജ്യസഭ

Google Oneindia Malayalam News

ദില്ലി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ നിര്യാണത്തില്‍ രാജ്യസഭ അനുശോചിച്ചു. സഭാ നടപടികള്‍ ആരംഭിച്ചതോടെ തന്നെ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഒരു മിനുട്ട് മൗനമാചരിച്ചു. രാജ്യത്തിന് മികച്ചൊരു ഭരണാധികാരിയേയും ഫലപ്രദമായ പാർലമെന്‍റേറിയനേയുമാണ് സുഷമാ സ്വരാജിന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ ശബ്ദമായിരുന്നു അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്</strong>സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്

ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അംബാസിഡറായിരുന്നു സുഷമ സ്വരാജെന്നായിരുന്നു ലോക്സഭ സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ളയുടെ അനുസ്മരണം. നല്ലൊരു ഭരണാധികാരി എന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ വികാരം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവുമായിരുന്നു അവര്‍. എല്ലാവരുടേയും പ്രശ്നങ്ങള്‍ മനസ്സില്ലാക്കി പ്രവര്‍ത്തിക്കുന്ന സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ സങ്കടത്തിലാണ്. ഈ അവസരത്തില്‍ ദുഃഖാര്‍ത്ഥരായ അവരുടെ കുടുംബത്തോടൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

rajyasabha

Recommended Video

cmsvideo
സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം | Morning News Focus | Oneindia Malayalam

അതേസമയം, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ ഒം കുമാര്‍ ബിര്‍ള, ദില്ലി മുഖ്യമന്ത്രി അനില്‍ ബായിജാല്‍, ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാള്‍ക, യോഗ ഗുരു ബാബാ രാംദേവ്, ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ, കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മനീഷ് തിവാരി തുടങ്ങയിവര്‍ സുഷമയുടെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

<strong> പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി</strong> പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി

Neeharika, [07.08.19 11:11]

English summary
Rajya Sabha pay tribute to former EAM Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X