കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിക്ക് രാജ്യസഭ കാണാന്‍ കോണ്‍ഗ്രസ് കനിയണം; യെച്ചൂരിയെങ്കില്‍ ഞങ്ങള്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ്

  • By Akshay
Google Oneindia Malayalam News

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. യെച്ചൂരി പശ്ചിമബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മത്സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ ഉറപ്പ്. ആഗസ്തില്‍ രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യെച്ചൂരിക്ക് പിന്തുണ നല്‍കാമെന്ന് പറഞ്ഞതോടെ ആകെ കുഴപ്പത്തിലായിരിക്കുകയാണ് പാര്‍ട്ടി. പാര്‍ട്ടി രീതിക്ക് വിഭിന്നമായി നീങ്ങേണ്ടി വരുമെന്നതാണ് സിപിഎമ്മിനെ അലട്ടുന്നത്.

ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഓഫര്‍ അംഗീകരിച്ചാല്‍ രാജ്യസഭയിലേക്ക് മൂന്നാം തവണയും യെച്ചൂരിയെ നാമനിര്‍ദേശം ചെയ്യേണ്ടി വരും.

 പിന്തുണ അംഗീകരിച്ചാല്‍

പിന്തുണ അംഗീകരിച്ചാല്‍

സിപിഎം കീഴ്‌വഴക്കം അനുസരിച്ച് ണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച പിന്തുണ അംഗീകരിച്ചാല്‍ ഈ രീതി മാറ്റേണ്ടി വരും.

 പ്രാതിനിധ്യം നഷ്ടമാകും

പ്രാതിനിധ്യം നഷ്ടമാകും

കോണ്‍ഗ്രസിന്റെ ഓഫര്‍ നിരസിച്ചാല്‍ മേല്‍സഭയില്‍ സിപിഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഎമ്മിനുള്ളത്.

 തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.

 സീറ്റ്

സീറ്റ്

44 എംഎല്‍എമാരുളള കോണ്‍ഗ്രസും 26 പേരുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഈ സീറ്റും മമത ബാനര്‍ജിയുടെ തൃണമൂല്‍ കൊണ്ടുപോകും.

 സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

അതേസമയം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ എംപിയാക്കുന്നതിനെതിരാണ്. രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭ എംപി സ്ഥാനം വഹിക്കരുതെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

 സിപിഎമ്മില്‍ ഭിന്നത

സിപിഎമ്മില്‍ ഭിന്നത

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നവര്‍ എംപിയാകരുതെന്നും സിപിഎമ്മിന്റെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ എംപിയായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനായത്.

English summary
when Congress vice-president Rahul Gandhi and Communist Party of India (Marxist) general secretary Sitaram Yechury met for half an hour, they did not only discuss the Goods and Services Tax bills that were due to be taken up in the Rajya Sabha. Gandhi also offered Yechury his party’s support to ensure his re-election to the upper House when polls are held in August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X