രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പ്രഹരം!! കോണ്‍ഗ്രസിന് പ്രതീക്ഷ ഇങ്ങനെ

ദില്ലി: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും കൂറ്റന്‍ വിജയം നേടിയാണ് ബിജെപി നേടിയത്. എന്നാല്‍ ലോക്സഭയിലെ അംഗ ബലം ബിജെപിക്ക് രാജ്യസഭയില്‍ ഇല്ല. അത് തന്നെ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളിയും. പൗരത്വ നിയമം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ബിജെപി സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെയാണ് പാസാക്കിയെടുത്തത്. ഇനിയും പല ബില്ലുകളും അണിയറിയില്‍ ഒരുങ്ങുന്നതിനാല്‍ രാജ്യസഭയിലെ അംഗബലം ഉയര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് അത്യാവശ്യമാണ്.

എന്നാല്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അത്ര ശുഭകരമായേക്കില്ല. പല സീറ്റുകളും പല സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത നഷ്ടം തന്നെ ഉണ്ടായേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങളിലേക്ക്

രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

245 അംഗ രാജ്യസഭയില്‍ 17 സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 20 ശതമാനം പേരുടെ ഒഴിവാണ് വരാനിരിക്കുന്നത്. അതായത് ഏപ്രിലിലില്‍ 55 എംപിമാരുടെ കാലാവധി അവസാനിക്കും. ഈ സീറ്റുകളിലേക്ക് മാര്‍ച്ച് 26 നാണ് തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ രാജ്യസഭയില്‍ 82 എംപിമാരാണ് ബിജെപിക്കുള്ളത്. എന്‍ഡിഎ സഖ്യത്തിന് 97 പേരും. ഭൂരിപക്ഷത്തിന് വേണ്ടത് 120 സീറ്റുകളാണ്.

ഏറ്റവും വലിയ വളര്‍ച്ച

ഏറ്റവും വലിയ വളര്‍ച്ച

കോണ്‍ഗ്രസിന് 46 എംപിമാരാണ് ഉള്ളത്. ഒഴിവ് വരാനിരിക്കുന്ന സീറ്റുകളില്‍ 18 സീറ്റും ബിജെപിയുടേതാണ്. 11 എണ്ണം കോണ്‍ഗ്രസിന്‍റേതും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു 2014 ല്‍ മോദി രാജ്യത്ത് അധികാരത്തിലേറിയത്. തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചു. ഉത്തര്‍പ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നേടിയ ബിജെപി തങ്ങളുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വളര്‍ച്ചയാണ് സ്വന്തമാക്കിയത്.

ചുവട് പിഴച്ച് ബിജെപി

ചുവട് പിഴച്ച് ബിജെപി

2018 ആയപ്പോഴേക്കും മോദി തരംഗത്തിന്‍റെ ബലത്തില്‍ 21 സംസ്ഥാനങ്ങളില്‍ ബിജെപി വിജയം നേടി. എന്നാല്‍ 2018 അവസാനമായപ്പോഴേക്കും ബിജെപിയുടെ ചുവടുകള്‍ ഓരോന്നും പിഴച്ച് തുടങ്ങി. 2018 ന്‍റെ അവസാനമാണ് ഛത്തീസ്ഗണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.

തകര്‍ന്ന് ബിജെപി

തകര്‍ന്ന് ബിജെപി

ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗണ്ഡും കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 2019 ലേക്ക് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ആവര്‍ത്തിക്കപ്പെട്ടെങ്കിലും തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിരാശ തന്നെയായിരുന്നു ഫലം.

ദയനീയ പരാജയം

ദയനീയ പരാജയം

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി എന്നിവടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി അധികാരത്തില്‍ നിന്നും പുറത്തായി. ദില്ലിയില്‍ ഇക്കുറിയും രണ്ടക്കം പോലും തികയ്ക്കാനാകാനാകെ ദയനീയ പരാജയം രുചിച്ചു. ഹരിയാനയില്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായതോടെ ജെജെപിയുടെ പിന്തുണയിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
ഈ പരാജയങ്ങളാണ് രാജ്യസഭയില്‍ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതും.

നില പരുങ്ങലില്‍

നില പരുങ്ങലില്‍

രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവ് വരുന്നത് ബിജെപി അധികാരത്തില്‍ നിന്നും പുറത്തായ മഹാരാഷ്ട്രയിലാണ്. ഇവിടെ ഏഴ് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. നിലവില്‍ ബിജെപിക്കും എന്‍സിപിക്കും രണ്ട് വീതം സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഓരോ സീറ്റ് വീതവും. ഒരു സീറ്റ് സ്വതന്ത്രനും.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സഖ്യമുണ്ടാക്കി അധികാരം നേടിയ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം രാജ്യസഭയിലും ഈ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്നതോടെ ബിജെപിയുടെ നില പരുങ്ങിലാകും. മധ്യപ്രദേശിലും ബിജെപിക്ക് ആശ്വസിക്കാനുള്ള വക ഉണ്ടായേക്കില്ല. മൂന്ന് സീറ്റുകളിലാണ് ഇവിടെ ഒഴിവ് വരുന്നത്. രണ്ട് സീറ്റ് ബിജെപിയുടേതും ഒന്ന് കോണ്‍ഗ്രസിന്‍റേതുമാണ്.

രാജസ്ഥാനിലും മധ്യപ്രദേശിലും

രാജസ്ഥാനിലും മധ്യപ്രദേശിലും

ദിഗ്വിജയ് സിംഗിനെ തന്നെയാകും കോണ്‍ഗ്രസ് ഇവിടെ നിന്ന് വീണ്ടും മത്സരിപ്പിച്ചേക്കുക. നിയമസഭയിലെ ഭൂരിപക്ഷം ബിജെപിയുടെ രണ്ടാം സീറ്റിലും കോണ്‍ഗ്രസിന്‍റെ വിജയം എളുപ്പമാക്കും. ചത്തീസ്ഗഡില്‍ ഒഴിവു വരാനിരിക്കുന്ന രണ്ട് സീറ്റില്‍ ഒരു സീറ്റ് ബിജെപിക്ക് നഷ്ടമാകും. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമായേക്കില്ല. ഇവിടെ മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിഹാറില്‍

ബിഹാറില്‍

ബിഹാറിലെ അഞ്ച് സീറ്റുകളിലും വാശിയേറിയ മത്സരം തന്നെയാകും നടക്കുക. നിലവില്‍ ബിജെപിക്കും ജെഡിയുവിനും രണ്ട് വീതം സീറ്റുകളാണ് ഉള്ളത്. ഇവിടെ ബിജെപിക്കും ജെഡിയുവിനും നഷ്ടമാകുന്ന സീറ്റുകള്‍ യുപിഎ കക്ഷികള്‍ക്കാണ് ലഭിക്കുക. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇത്തവണയും ശക്തമായ മത്സരമാകും നടന്നേക്കുക.

ആശ്വാസം

ആശ്വാസം

അതേസമയം ഹരിയാന, മേഘാലയ, ഒഡിഷ, ആസാം എന്നിവിടങ്ങളില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കാനുള്ള സാധ്യതയും ഉണ്ട്. രാജ്യസഭയിലേക്ക് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ആശ്വാസകരമായിരിക്കും. അരുണാചല്‍ പ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടം നടക്കാനിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം ബിജെപിക്ക് ഒന്‍പത് സീറ്റുകളില്‍ വിജയിക്കാനാകും. നിലവില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉള്ളത്. എന്നാല്‍ ഇതിനായി ഈ വര്‍ഷവം അവസാനം വരെ ബിജെപിക്ക് കാത്തിരിക്കേണ്ടി വരും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നായി 8 രാജ്യസഭാ സീറ്റുകൾ വിതം നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നത്. ഒഴിവുവരുന്ന ആന്ധ്ര, തെലങ്കാന, മേഘാലയ, അസം, യുപി എന്നിവിടങ്ങളിൽ കോണ്‍ഗ്രസിന് കാര്യമായ പ്രതീക്ഷയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+