ദില്ലി ബില്‍ രാജ്യസഭയിലും പാസാക്കി സര്‍ക്കാര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, ദുര്‍ദിനമെന്ന് കെജ്രിവാള്‍
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ദില്ലിയില്‍ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ. മാർച്ച് 22 ന് ലോക്‌സഭ ബിൽ പാസാക്കിയിരുന്നു. കോൺഗ്രസിന്റെയും ആം ആദ്മി അംഗങ്ങളുടെയും ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
കോണ്‍ഗ്രസിനും ആംആദ്മിക്കും പുറമെ ശിവ സേന, എൻസിപി, എസ്പി, ബിഎസ്പി, ഇടത് പാര്‍ട്ടികള്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരെ ഒന്നായി രംഗത്തുവന്നു. ബില്‍ ഭേദഗതിയിലൂടെ നരേന്ദ്ര മോദി സർക്കാർ ജനാധിപത്യം തകർക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ ദുർദിനമാണെന്ന് ബില്‍ പസായതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചത്. ജനങളുടെ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കേജ്രിവാൾ പറഞ്ഞു.

Recommended Video
അതേസമയം, ദില്ലി സർക്കാറിന്രെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലെ ആശയക്കുഴപ്പം തീർക്കാനാണ് ബില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അഭിപ്രായപ്പെട്ടത്. ഇത്തരമൊരു ബിൽ അനിവാര്യമാണ്. ദയവുചെയ്ത് ഇത് രാഷ്ട്രീയ ബില്ലാണെന്ന് പറയരുതന്നെും ഭരണകാര്യക്ഷമത വർധിപ്പിക്കുകയാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications