കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് നന്ദി പറഞ്ഞ് രാജ്യവർധൻ റാത്തോഡ്; മോദി മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അനുഗ്രഹം!!

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദിയുടെ കഴിഞ്ഞ മന്ത്രിസഭയിലെ കായിക മന്ത്രിയായിരുന്നു രാജ്യവർധൻ റാത്തോഡ്. ഇപ്രാവശ്യവും അദ്ദേഹം എംപി ആണെങ്കിലും മോദിയുടെ രണ്ടാം മന്ത്രിസഭയിലില്ല. രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടാത്ത പ്രമുഖരിൽ ഒരാളാണ് അദ്ദേഹം. കായിക മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം തന്നെ രാജ്യവർധൻ റാത്തോഡ് കാഴ്ച വെച്ചിരുന്നു. ‌

<strong>അമിത് ഷാ ആഭ്യന്തരമന്ത്രി; മനുഷ്യാവകാശ പ്രവർത്തകർക്കും സാസ്കാരിക നായകര്‍ക്കും ഇനി പിടിപ്പത് പണിയാകും</strong>അമിത് ഷാ ആഭ്യന്തരമന്ത്രി; മനുഷ്യാവകാശ പ്രവർത്തകർക്കും സാസ്കാരിക നായകര്‍ക്കും ഇനി പിടിപ്പത് പണിയാകും

‌നരേന്ദ്രമോദിയുടെ മന്ത്രിസഭാംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മോദിയുമായി ചിലവഴിച്ച ഓരോ നിമിഷവും അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള ദർശനവും ഊർജ്ജവും കാണാൻ സാധിച്ചിട്ടുണ്ട്. പ്രധാനമംന്ത്രി നരേന്ദ്രമോദിക്ക് എന്റെ നന്ദി എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Rajyavardhan Rathore

‌അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ ചുമതല കിരണ്‍ റിജ്ജുവിനാണ്. കായിക മേഖലയില്‍ നിന്നുള്ള രണ്ട് ബിജെപി എംപിമാര്‍ ഇത്തവണ ലോക്സഭയിലെത്തിയിരുന്നു. മുന്‍ ഷൂട്ടിംഗ് താരം രാജ്യവർധൻ റാത്തോഡ്, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരാണ് കായിക പാരമ്പര്യമുള്ള എംപിമാര്‍.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നുളള ബിജെപി നേതാവായ അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പില്‍ സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. സ്കൂള്‍ കോളേജ് പഠനകാലത്ത് നാഷണല്‍ ഗെയിംസില്‍ പങ്കെടുത്തിരുന്നുവെന്നത് മാത്രമാണ് അദ്ദേഹത്തിന് കായിക വകുപ്പുമായുള്ള ബന്ധം എന്ന ആരോപണവും ഉയരുന്നുണ്ട്.

English summary
Rajyavardhan Rathore's twitter message to Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X