കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പൂര്‍ റൂറലില്‍ മത്സരം ഒളിമ്പ്യന്‍മാര്‍ തമ്മില്‍, കൃഷ്ണ പൂനിയയും രാജ്യവര്‍ധന്‍ സിങ് റാത്തോറും നേര്‍ക്കുനേര്‍

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് തിരഞ്ഞെടുപ്പില്‍ എത്രകണ്ട് പ്രതിഫലിക്കുമെന്ന് വ്യക്തമല്ലെങ്കിലും ജയ്പൂര്‍ റൂറല്‍ മണ്ഡസത്തില്‍ മത്സരം അതിശക്തമാണ്. വേറിട്ടതും. രണ്ട് ഒളിമ്പ്യന്മാരാണ് ഇത്തവണ മത്സരിക്കുന്നത്. എംഎല്‍എയും മുന്‍ ഡിസ്‌ക്‌സ് ത്രോ താരവുമായ കൃഷ്ണ പൂനിയ കോണ്‍ഗ്രസിനായും കേന്ദ്ര കായിക മന്ത്രിയും ബിജെപി എംപിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്‍ ഷൂട്ടിങ് താരവുമാണ്. 2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ റാത്തോര്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കൃഷ്ണ പൂനിയയുമയാണ് മത്സരിക്കുന്നത്.

<strong><br>ദില്ലിയില്‍ ആംആദ്മിയുമായി സഖ്യമില്ലെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അജയ് മാക്കന്‍</strong>
ദില്ലിയില്‍ ആംആദ്മിയുമായി സഖ്യമില്ലെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അജയ് മാക്കന്‍

ബിജെപിയില്‍ ഏറെകുറെ ഉറപ്പായിരുന്ന റാത്തോറിന്റെ സീറ്റ് എന്നാല്‍ കൃഷ്ണ പൂനിയയ്ക്ക ലോക്‌സഭ ടിക്കറ്റ് തികച്ചും അപ്രതീക്ഷിതമാണ്. തനിക്ക് ഇത് മികച്ച അവസരമാണെന്നും കൃഷ്ണ പൂനിയ പറഞ്ഞു. താന്‍ കര്‍ഷകന്റെ മകളാണെന്നും അതിനാല്‍ ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും കൃഷ്ണ പറയുന്നു. ശീതീകരിച്ച ഹാളില്‍ നിന്ന് മെഡല്‍ ലഭിക്കേണ്ട സ്‌പോര്‍ട്‌സ് അല്ല തന്റേതെന്നും വെയില്‍ കൊണ്ട് നേടിയ വിജയമാണെന്നും പൂനിയ പറയുന്നു.

congress1-1

2013ലാണ് ഇരുവരും തങ്ങളുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2014ലെ മോദി തരംഗത്തില്‍ റാത്തോര്‍ ലോക്‌സഭയിലെത്തുകയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കൃഷ്ണ പൂനിയ സദല്‍പൂര്‍ നിയോജക മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ്. ബിഎസ്പിയുടെ മനോജ് ന്യാന്‍ഗ്ലിയെയും ബിജെപിയുടെ രാം സിങ് കാസ്വാനെയും പരാജയപ്പെടുത്തിയിട്ടുണ്ട്.

rajyavardhan-singh-rathore-

ഏഥന്‍സ് ഒളിമ്പിക്‌സിലെ വെള്ളി മെഡലിന് പുറമേ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സ്വര്‍ണവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും നേടിയിട്ടുണ്ട് റാത്തോര്‍. രാഷ്ട്രീയത്തില്‍ പുതുക്കം മാറിയില്ലെങ്കിലും മന്ത്രി പദവി ലഭിച്ച റാത്തോറിന് മേല്‍ സമ്മര്‍ദം ഏറി വരികയാണ്. കൃഷ്ണപൂനിയയ്ക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നല്ല പിന്തുണയുണ്ട്. ജാതി സമുദായ രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള രാജസ്ഥാനില്‍ കൃഷ്ണ പൂനിയ ജാട്ട് സമുദായത്തെയും റാത്തോര്‍ രാജ്പൂത് വിഭാഗത്തിനെയും പ്രതിനിധീകരിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rajyavardhan Singh Rathor and Krisha Poonia the former Olympians face off together from Jaipur rural in this lok sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X