കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയിലെ കൈക്കൂലി കേസ്; രാകേഷ് ആസ്താനയ്ക്ക് കുരുക്ക് മുറുകുന്നു, പോളിഗ്രാഫ് ഫലം പുറത്ത്!

Google Oneindia Malayalam News

ദില്ലി: സിബിഐയിലെ കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്ക്ക് കുരുക്കായി പോളിഗ്രാഫ് ഫലം. സിബിഐ സ്‌പെഷല്‍ ഡയറക്ടറായിരിക്കെയാണ് രകേഷ് ആസ്താനയ്ക്കെതിരെ കൈക്കൂലി കേസ് ഉയർന്നത്. കേസില്‍ ബിസിനസ്സുകാരന്‍ സതീഷ് ബാബു സനായുടെ പോളിഗ്രാഫ്(നുണപരിശോധനാ ഫലം) മൊഴി സാധൂകരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്.

 പോലീസ്-അഭിഭാഷക ആക്രമണം; വനിത പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി അക്രമിച്ചു, ഓഡിയോ ക്ലിപ്പ് പുറത്ത്! പോലീസ്-അഭിഭാഷക ആക്രമണം; വനിത പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി അക്രമിച്ചു, ഓഡിയോ ക്ലിപ്പ് പുറത്ത്!

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടുകോടി രൂപ അസ്താന വാങ്ങിയെന്നായിരുന്നു ബിസിനസ്സുകാരന്‍ സതീഷ് ബാബു സനായുടെ മൊഴി. ദുബായ് ആസ്ഥാനമായുള്ള മനോജ് പ്രസാദ് എന്നയാള്‍ മുഖേനെയാണ് പണം കൈമാറിയതെന്നും പറഞ്ഞിരുന്നു. ഇത് ശരിയാണോ എന്ന് ഉറപ്പാക്കാനാണ് പോളിഗ്രാഫ് പരിശോധന നടത്തിയത്.

Rakesh Asthana

മാര്‍ച്ച് 12, 13 തീയതികളിലാണ് നുണപരിശോധന നടത്തിയത്. സനായെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പേരേയും ഒരു സാക്ഷിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. സനയുടേയും കേസിലെ സാക്ഷി പുനീത് കര്‍ബന്‍ഡയും മൊഴികള്‍ ശരിവെക്കുന്നതാണ് പരിശോധനയിലും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ എട്ടിനകം ഈ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശമുണ്ട്.

English summary
Rakesh Asthana corruption case: Polygraph report says bribe claim appears truthful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X