കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം ഉയര്‍ന്ന ഓഫീസര്‍ക്ക് അധികപദവി; അസ്താന എന്‍സിബി ഡയറക്ടറാകും

Google Oneindia Malayalam News

ദില്ലി: സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അധികചുമതല നല്‍കി. നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജനറല്‍ പദവിയും ഇദ്ദേഹം വഹിക്കും. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ നിയമന സമിതി അസ്താനയുടെ നിയമനം അംഗീകരിച്ചു. 1984 ബാച്ചിലെ ഗുജറാത്ത് കേഡറിലുള്ള ഐപിഎസ് ഓഫീസറാണ് രാകേഷ് അസ്താന.

Rakesh

അടുത്ത ആറ് മാസമോ അല്ലെങ്കില്‍ പുതിയ മേധാവി വരുന്നത് വരെയോ ആണ് നിയമനം. ജൂലൈ നാല് മുതല്‍ എന്‍സിബി മേധാവിയുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ ഈ പദവിയിലുണ്ടായിരുന്ന അഭയ്, ഹൈദരാബാദ് കേന്ദ്രമായുള്ള സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചിരുന്നു. തുടര്‍ന്നാണ് എന്‍സിബി മേധാവി പദവിയില്‍ ആളില്ലാതെ വന്നത്.

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനംഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനം

നേരത്തെ സിബിഐയിലെ രണ്ടാമനായിരുന്നു അസ്താന. സിബിഐ മേധാവിയായിരുന്ന അലോക് വര്‍മയുമായി ഉടക്കിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം ഏറെ വിവാദമായിരുന്നു. അസ്താനക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നതാണ് പ്രശ്‌നം. സിബിഐ ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആരോപണം അസ്താന നിഷേധിച്ചു.

വര്‍മയുടെ പ്രതികാരമാണ് തനിക്കെതിരായ കേസിന് കാരണമെന്ന് അസ്താന ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രുണ്ടുപേരെയും പദവികളില്‍ നിന്ന് മാറ്റിയത്. രണ്ടുപേരോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട്് ആഴ്ചകള്‍ കഴിഞ്ഞാണ് അസ്താനയെ ഏവിയേഷന്‍ സുരക്ഷാ മേധാവിയായി നിയമിച്ചത്. ഇപ്പോള്‍ എന്‍സിബി ചീഫ് ചുമതലയും നല്‍കി.

English summary
Rakesh Asthana given additional charge of NCB Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X