അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്
ദില്ലി: സിബിഐ തലപ്പത്ത് വീണ്ടും കേന്ദ്രസർക്കാരിന്റെ അഴിച്ചു പണി. സിബിഐ ഡയറക്ടർ അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയേയും പദവിയിൽ നിന്നും നീക്കി. വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതലയുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് മേധാവിയായാണ് പുതിയ നിയമനം.
അലോക് വർമയെ കൂടാതെ ഉന്നത ഉദ്യോഗസ്ഥരായ എ കെ ശർമ, മനിഷ് സിൻഹ, ജയന്ത് നായക്നാവേർ എന്നിവരെയും മാറ്റിയിട്ടുണ്ട്. ഇവുടെ സർവ്വീസ് കാലാവധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. പുതിയ സിബിഐ മേധാവിയെ കണ്ടെത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനുവരി 24ന് ഉന്നതാധികാര യോഗം ചേരുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ സിബിഐ തലപ്പത്ത് കേന്ദ്ര സർക്കാർ നടത്തിയ അഴിച്ചുപണി വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അലോക് വർമയേയും രാകേഷ് അസ്താനയേയും ഒഴിവാക്കി ജോയിന്റ് ഡയറക്ടർ നാഗേശ്വര റാവുവിന് സിബിഐയുടെ ചുമതല നൽകുകയായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് അലോക് വർമയെ വീണ്ടും സിബിഐ തലപ്പത്ത് എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീണ്ടും നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അലോക് വർമ രാജിവെച്ച് പുറത്ത് പോവുകയായിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications