കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' മുംബൈ ഭീകരാക്രമണം ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ശ്രമം നടന്നു', കസബിന്റെ കൈയ്യിൽ ചുവന്ന നൂൽ

Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ഭീകരവാദ സംഘടനയായ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. തന്റെ ആത്മകഥയിലൂടെ മുൻ മുംബൈ പോലീസ് കമ്മീഷണർ രാകേഷ് മരിയയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

നമസ്‌തേ ട്രംപ്; അമേരിക്കയില്‍ നിന്ന് വിമാനങ്ങളെത്തി, ആയുധങ്ങള്‍ ഉടനെത്തുംനമസ്‌തേ ട്രംപ്; അമേരിക്കയില്‍ നിന്ന് വിമാനങ്ങളെത്തി, ആയുധങ്ങള്‍ ഉടനെത്തും

ലഷ്കർ ഇ തൊയിബയുടെ പദ്ധതി വിജയിച്ചിരുന്നെങ്കിൽ ഹിന്ദു തീവ്രവാദിയായി അജ്മൽ കസബിനെ തൂക്കിലേറ്റിയിരുന്നേനെയെന്ന് രാകേഷ് മരിയ പറയുന്നു. ബാംഗ്ലൂർ സ്വദേശിയായ സമീർ ചൗധരി എന്ന പേരിൽ അജ്മൽ കസബിന്റെ കൈയ്യിൽ ഒരു വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നതായി ' ലെറ്റ് മീ സേ ഇറ്റ് നൗ' എന്ന തന്റെ ആത്മകഥയിൽ രാകേഷ് മരിയ പറയുന്നു.

rakesh

ആക്രമണത്തെ ഒരു ഹിന്ദു തീവ്രവാദമായി ചിത്രീകരിക്കാനാണ് ലഷ്കർ ഇ തൊയിബ ശ്രമിച്ചത്. അവരുടെ പദ്ധതി വിജയിച്ചിരുന്നെങ്കിൽ കസബ് സമീർ ചൗധരി എന്ന പേരിൽ കൊല്ലപ്പെടുകയും ആക്രമണത്തെ ഹിന്ദു തീവ്രവാദമായി മാധ്യമങ്ങൾ ചിത്രീകരിക്കുകയും ചെയ്തേനെയെന്ന് രാകേഷ് മരിയ പറയുന്നു. സുരക്ഷ മുൻനിർത്തി അതീവ ജാഗ്രതയോടെയാണ് ഈ വിഷയങ്ങൾ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കസബിന്റെ കൈയ്യിൽ ഒരു ചുവന്ന നൂൽ കെട്ടിയിരുന്നതായും രാകേഷ് മരിയ ആത്മകഥയിൽ പറയുന്നു.

ഹൈദരാബാദിലെ അരുണോദയ കോളേജിന്റെ വ്യാജ ഐഡി കാർഡുകൾ അക്രമികൾ കൈയ്യിൽ കരുതിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കസബിന്റെ കൈയ്യിലും ഇത്തരം കാർഡ് ഉണ്ടായിരുന്നുവെന്ന് രാകേഷ് മരിയ പറയുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ 72 പേരാണ് കൊല്ലപ്പെട്ടത്. കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. 2012 നവംബർ 12ന് ഇയാളെ തൂക്കിലേറ്റുകയായിരുന്നു.

മോഷണം നടത്താനുള്ള പരിശീലനം നേടാനാണ് കസബ് ലഷ്കർ ഇ തൊയിബയിൽ ചേർന്നതെന്നും ഇയാൾക്ക് ജിഹാദുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പുസ്തകത്തിൽ പറയുന്നു. പിടിയിലായ കസബിനെ വധിക്കാനുള്ള ചുമതല ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് നൽകിയിരുന്നതായും പുസ്തകത്തിൽ പറയുന്നു.

English summary
Rakesh Maria On LeT plans on Mumbai attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X