കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ വിടില്ലെന്ന് ടിക്കായത്ത്, 5 സംസ്ഥാനങ്ങളിലേക്ക് പര്യടനം നടത്തും, ബിജെപിക്ക് വെല്ലുവിളി!!

Google Oneindia Malayalam News

ഗാസിയാബാദ്: കേന്ദ്ര സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിപ്പിക്കാനാണ് ടിക്കായത്തിന്റെ നീക്കം. ഇപ്പോള്‍ തന്നെ ബിജെപി പതറി നില്‍ക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും അവര്‍ക്ക് വലിയ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് വലിയ ആശങ്കയാണ് ബിജെപിക്കുണ്ടാക്കുന്നത്. വെറും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമുള്ള സമരം എന്ന് പറഞ്ഞ് ബിജെപി കര്‍ഷകരെ തള്ളിയിരുന്നു.

1

പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ കര്‍ഷകരെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ് കര്‍ഷക യൂണിയന്‍. മാര്‍ച്ചില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ പര്യടനം നടത്താനാണ് രാകേഷ് ടിക്കായത്തിന്റെ പ്ലാന്‍. കര്‍ഷക സമരത്തിന് കൂടുതല്‍ പിന്തുണ തേടിയുള്ള നീക്കമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിന്റെ ദുരിതങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലുള്ള കര്‍ഷകരെ ബോധ്യപ്പെടുത്താനുള്ള നീക്കം കൂടിയാണിത്. മാര്‍ച്ച് ഒന്നിന് തന്നെ സമരം തുടങ്ങുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചു. ബിജെപി ഈ നീക്കത്തോട് പ്രതികരിച്ചിട്ടില്ല.

കര്‍ഷകരെ നിയമത്തെ കുറിച്ച് ബോധ്യപ്പെടുത്താന്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ബിജെപി വന്‍ പ്രചാരണവും നിയമത്തെ പിന്തുണച്ച് കൊണ്ട് നടത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇത്. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷക യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. മഹാപഞ്ചായത്തുകളുമുണ്ടാവും. ഉത്തര്‍പ്രദേശിലും രണ്ട് കര്‍ഷക യോഗം വിളിച്ച് ചേര്‍ക്കും. മഹാപഞ്ചായത്തുകള്‍ വിളിച്ച് ചേര്‍ക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഉറപ്പാണ്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

രാജസ്ഥാനില്‍ രണ്ട് കാര്‍ഷിക യോഗങ്ങളും മധ്യപ്രദേശ് മൂന്ന് യോഗങ്ങളും ചേരും. മാര്‍ച്ച് 20, 21, 22 തിയതികളിലാണ് അവസാന മൂന്ന് കര്‍ഷക യോഗങ്ങള്‍ സംഘടിപ്പിക്കുക. ഇത് കര്‍ണാടകത്തിലായിരിക്കുമെന്ന് ബികെയു വക്താവ് ധര്‍മേന്ദ്ര മാലിക് പറഞ്ഞു. മാര്‍ച്ച് ആറിനാണ് തെലങ്കാനയിലെ കര്‍ഷക യോഗം. എന്നാല്‍ തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇതിന് അനുമതി ലഭിച്ചിട്ടില്ല. ഗാസിപൂരില്‍ ടിക്കായത്ത് നടത്തുന്ന കര്‍ഷക സമരം ബിജെപി പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇതുവരെ പതിനൊന്ന് വട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. ഇനി ചര്‍ച്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
rakesh tikait will tour to 5 states as part of farmer protest, big concern for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X