കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമര രംഗത്തുള്ള കര്‍ഷകര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കണം, ഞാനും സ്വീകരിക്കും; രാകേഷ് ടിക്കായത്ത്

Google Oneindia Malayalam News

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായി ദില്ലി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് കോവിഡ് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. " കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവർക്ക് സര്‍ക്കാര്‍ കൊവിഡ് വാക്സിൻ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകായണ്. ഞാനും വാക്സിന്‍ സ്വീകരിക്കും "- പത്രപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ രാകേഷ് ടികായത്ത് പറഞ്ഞു.

ബി ജെ പിയുടെ പാര്‍ട്ടി ഓഫീസിൽ വനിതാ പ്രവര്‍ത്തകയ്ക്ക് പീഡനമെന്ന് ആരോപണം, ആയുധമാക്കി കോണ്‍ഗ്രസ്ബി ജെ പിയുടെ പാര്‍ട്ടി ഓഫീസിൽ വനിതാ പ്രവര്‍ത്തകയ്ക്ക് പീഡനമെന്ന് ആരോപണം, ആയുധമാക്കി കോണ്‍ഗ്രസ്

അതേസമയം തന്നെ കൊറോണ വൈറസ് പിടിപ്പെടുമെന്ന് ഭയം കാരണം കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം കര്‍ഷകര്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനായി കർഷകർ പ്രതിഷേധ സ്ഥലങ്ങളിലെ കൂടാരങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കും. ഈ പ്രതിഷേധത്തിന് വ്യക്തമായ കാരണവും അടിസ്ഥാനവും ലക്ഷ്യവും ഉണ്ട്. വിവാദപരമായ നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഞങ്ങൾ ഈ സമരവുമായി മുന്നോട്ട് പോകുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

farmers-protest

പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകരണ് കഴിഞ്ഞ നാല് മാസത്തിലേറെയായി ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്നു. കഴിഞ്ഞ നവംബർ 26 നാണ് കര്‍ഷകര്‍ പ്രതിഷേധം ദില്ലിയുടെ പരിസര പ്രദേശങ്ങളിലേക്ക് മാറ്റിയത്.

ലയനം മറ്റൊരു പിളര്‍പ്പിലേക്കോ? പി സി തോമസിന്‍റെ വരവില്‍ അസംതൃപ്തരായി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗംലയനം മറ്റൊരു പിളര്‍പ്പിലേക്കോ? പി സി തോമസിന്‍റെ വരവില്‍ അസംതൃപ്തരായി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

അതേസമയം തന്നെ രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടായേക്കുമെന്ന ശക്തമായ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് -19 കേസുകൾ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വർദ്ധിച്ചു. മാർച്ച് 18 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 2,52,364 സജീവ കൊറോണ വൈറസ് കേസുകളാണ് ഉള്ളത്. 1,59,216 മരണങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഇതുവരെ 3 കോടിയിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

ഇബ്രാഹീം കുട്ടി പെയ്ഡ് സ്ഥാനാര്‍ത്ഥിയോ: ലീഗിനെ വെട്ടിലാക്കി അണികളും, തള്ളാനാവില്ലെന്ന് സി പി എംഇബ്രാഹീം കുട്ടി പെയ്ഡ് സ്ഥാനാര്‍ത്ഥിയോ: ലീഗിനെ വെട്ടിലാക്കി അണികളും, തള്ളാനാവില്ലെന്ന് സി പി എം

ഉമ്മന്‍ ചാണ്ടിയുടെ ഇരിക്കൂര്‍ ഫോര്‍മുല തള്ളി കെ സുധാകരന്‍, ഡി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനില്ലഉമ്മന്‍ ചാണ്ടിയുടെ ഇരിക്കൂര്‍ ഫോര്‍മുല തള്ളി കെ സുധാകരന്‍, ഡി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനില്ല

ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Rakesh Tikayat wants covid vaccine for protestig farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X