ചൂടന്‍ ഐറ്റം ഗേള്‍ രാഖി സാവന്ത് അറസ്റ്റില്‍..!! വാത്മീകി പണികൊടുത്തു..!! ..!!
മുംബൈ: ബോളിവുഡിലെ ഹോട്ട് ഗേള്‍ രാഖി സാവന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമായണത്തിന്റെ രചയിതാവായ വാത്മീകി മഹര്‍ഷിയെ അപമാനിച്ചതിനാണ് രാഖി സാവന്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നതാണ് രാഖി സാവന്തിന് എതിരെയുള്ള കേസ്.
Read Also: ബിജെപിക്ക് ജയിക്കാന്‍ വോട്ടിംഗ് യന്ത്രത്തിൽ തട്ടിപ്പ്..!തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടും കല്‍പ്പിച്ച്!

വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും നേരത്തെ തന്നെ തലക്കെട്ടുകളില്‍ ഇടം പിടിച്ചിട്ടുള്ള താരമാണ് രാഖി സാവന്ത്. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാത്മീകിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

പഞ്ചാബ് പോലീസാണ് രാഖിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി വാത്മീകി സമുദായത്തിന്റെ പ്രതിനിധികളാണ് രാഖി സാവന്തിനെതിരെ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയത്.

മാര്‍ച്ച് 9നാണ് രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ കോടതിയില്‍ ഹാജരാവാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വരാത്തതിനാലാണ് അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന പോലീസിലെ രണ്ടംഗ സംഘമാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.

ടെലിവിഷന്‍ പരിപാടിയില്‍ നടത്തിയ പ്രസ്താവന വഴി രാഖി സാവന്ത് വാത്മീകിയേയും അദ്ദേഹത്തെ ആരാധിക്കുന്നവരേയും അപമാനിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാര്‍ പറയുന്നു. ഏപ്രില്‍ പത്തിന് കേസിന്റെ അടുത്ത വാദം നടക്കും.

തന്റെ വാക്കുകള്‍ വിവാദമായതോടെ മാപ്പ് അഭ്യര്‍ത്ഥിച്ച് രാഖി സാവന്ത് രംഗത്ത് വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വീഡിയോ സന്ദേശത്തിലാണ് രാഖി സാവന്ത് ക്ഷമാപണം നടത്തിയത്. സ്കൂള്‍ പഠിച്ചത് മാത്രമേ തനിക്ക് വാത്മീകിയെക്കുറിച്ച് അറിയൂ എന്നായിരുന്നു രാഖിയുടെ വിശദീകരണം.

കോടതി ഉത്തരവ് പ്രകാരം രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം തിങ്കളാഴ്ച മുംബൈയില്‍ എത്തിയിരുന്നു. എന്നാല്‍ രാഖി സാവന്തിന്റെ വിലാസത്തിലുള്ള വീട്ടിലെത്തിയ പോലീസിന് അവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ പോലീസ് സംഘം വെറുംകയ്യോടെ മടങ്ങി.

2016 ജൂലൈയില്‍ നരീന്ദര്‍ അദിയ എന്ന വക്കീലാണ് രാഖി സാവന്തിനെതിരെ കേസ് കൊടുത്തത്. പലതവണ കോടതി രാഖി സവന്തിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരം ആയിരുന്നുവെങ്കിലും ഹാജരാകാതെ വന്നതോടെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications