Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുസ്തി താരത്തെ വെല്ലുവിളിച്ച് റിംഗില്‍ കയറി രാഖി സാവന്ത്... ഒടുവില്‍ മലർത്തിയടിച്ചു, ആശുപത്രിയിൽ!!!

പഞ്ച്കുള: രാഖി സവന്ത് എന്ന് പേര് പറഞ്ഞാല്‍ മാത്രം മതി... അത് ഏതെങ്കിലും വിവാദത്തിനൊപ്പം ആണെന്ന് ഉറപ്പാണ്. അത്രയേറെ വിവാദങ്ങളാണ് രാഖി സാവന്ത് സൃഷ്ടിച്ചിട്ടുള്ളത്. പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ആയാലും മേനി പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ആയാലും അത് അങ്ങനെ തന്നെ.

തനുശ്രീ ദത്തയുടെ മീ ടൂ ആരോപണങ്ങളെ കുറിച്ച് രാഖി സാവന്ത് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തനുശ്രീ ദത്ത ലെസ്ബി.ന്‍ ആണെന്നായിരുന്നു രാഖി പറഞ്ഞത്.

എന്നാല്‍ രാഖി സാവന്ത് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് മറ്റൊരു വിഷയത്തിലാണ്. ഗുസ്തി താരത്തെ വെല്ലുവിളിച്ച് റിംഗില്‍ കയറിയ രാഖിയെ താരം മലര്‍ത്തിയടിച്ചു. ഒടുവില്‍ രാഖി ആശുപത്രിയിലും ആയി!

പഞ്ച്കുളയില്‍

പഞ്ച്കുളയില്‍

ഹരിയാണയിലെ പഞ്ച്കുളയില്‍ കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ് മത്സരം നടക്കുകയായിരുന്നു. മത്സരം കാണാന്‍ രാഖി സാവന്തും എത്തിയിരുന്നു. വെറുതേ മത്സരം കണ്ട് മടങ്ങുകയായിരുന്നില്ല രാഖി ചെയ്തത്.

പ്രകടനം

പ്രകടനം

മത്സര വേദിയില്‍ രാഖിയുടെ പ്രകടനവും ഉണ്ടായിരുന്നു. പാട്ടിനൊത്ത് രാഖി റിംഗില്‍ കയറി നൃത്തം വയ്ക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ട് നിര്‍ത്തിയില്ല. ഗുസ്തി താരത്തെ ഒന്ന് വെല്ലുവിളിക്കുകയും ചെയ്തു.

മലര്‍ത്തിയടിച്ചു

മലര്‍ത്തിയടിച്ചു

റിംഗില്‍ നൃത്തം ചെയ്യുന്ന രാഖി സാവന്തം ഗുസ്തി താരത്തെ വെല്ലുവിളിക്കുന്നത് വീഡിയോയില്‍ കാണാം. ഗുസ്തി താരം അല്‍പം അസ്വസ്ഥയും ആയിരുന്നു. ഒടുവില്‍ രണ്ടും കല്‍പിച്ച് രാഖിയെ അവര്‍ മലര്‍ത്തിയടിക്കുകയും ചെയ്തു.

വയറടിച്ച് വീണു!!!

വയറടിച്ച് വീണു!!!

മലര്‍ത്തിയടിക്കുമ്പോള്‍ വേദനിക്കരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ... റിംഗിള്‍ മലര്‍ത്തിയടിക്കപ്പെട്ടതിന് ശേഷം രാഖിയുടെ പരാതിയും വന്നു. വയറും പുറവും വേദനിക്കുന്നു എന്നായിരുന്നു അത്. ഒടുവില്‍ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രാഖിയുടെ ആരോപണം

രാഖിയുടെ ആരോപണം

ഗുസ്തി റിംഗില്‍ പരിക്കേറ്റ് വീണതിന്റെ വീഡിയോ രാഖി സാവന്ത് തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗുസ്തി താരം തന്നെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് രാഖി ഇന്‍സ്റ്റഗ്രാമില്‍ ആരോപിച്ചത്.

എടുത്തുകൊണ്ടു പോയി

എടുത്തുകൊണ്ടു പോയി

നിലത്തുവീണ രാഖി സാവന്ത് വേദനകൊണ്ട് നിലവിളിച്ച് അവിടെ തന്നെ കിടക്കുകയായിരുന്നു. ഒടുവില്‍ ഒരു വനിത പോലീസുകാരിയും സംഘാടകരും ചേര്‍ന്ന് രാഖിയെ അവിടെ നിന്ന് എഴുന്നേല്‍പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

തനുശ്രീ ദത്ത പീഡിപ്പിക്കാന്‍ ശ്രമിച്ചു!

തനുശ്രീ ദത്ത പീഡിപ്പിക്കാന്‍ ശ്രമിച്ചു!

തനുശ്രീ ദത്ത മീ ടു ആരോപണം ഉന്നയിച്ചപ്പോള്‍ അതിനെ പരിഹസിച്ച് രംഗത്ത് എത്തിയ ആളാണ് രാഖി സാവന്ത്. തനുശ്രീ ലെസ്ബിയന്‍ ആണെന്നും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ഒക്കെ ആയിരുന്നു രാഖി പറഞ്ഞത്.

വീഡിയോ കാണാം

രാഖി സാവന്തിന്റെ ഗുസ്തി വീഡിയോ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+