കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖി സാവന്ത് രാഷ്ട്രീയത്തിലേക്ക്?

Google Oneindia Malayalam News

പട്‌ന: ബോളിവുഡ് ഐറ്റം ഗേളായ രാഖി സാവന്ത് രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നതായി രാഖി തന്നെയാണ് വെളിപ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ഇത് സംബന്ധിച്ച ക്ഷണം ലഭിച്ചതായും രാഖി പറഞ്ഞു.

ഭോജ്പൂരി സിനിമ നിര്‍മാണത്തിലൂടെ മഹാരാഷ്ട്രക്കാരും ബീഹാറികളും തമ്മിലുളള അകല്‍ച്ച കുറയ്ക്കാനുള്ള പദ്ധതിയിലാണ് രാഖി സാവന്ത് ഇപ്പോള്‍. മറാത്തിയായിട്ടും ഞാന്‍ ഭോജ്പൂരി സിനി നിര്‍മിച്ചത് ഇതിന് വേണ്ടിയാണ്. ഇരുകൂട്ടരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമല്ല.

രാഷ്ട്രീയത്തില്‍ ചേരും മുമ്പ് തന്നെ ഡിപ്ലോമാറ്റ് ആയി സംസാരിക്കാന്‍ രാഖി എന്തായാലും പഠിച്ചുകഴിഞ്ഞു. നരേന്ദ്രമോദിയുടെ കടുത്ത ഫാനായ രാഖി രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ.

രാഷ്ട്രീയം വേണോ

രാഷ്ട്രീയം വേണോ

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരമാനത്തിലാണ് ബോളിവുഡ് ഐറ്റം ഗേളായ രാഖി സാവന്ത്. രാഖിയുടെ രാഷ്ട്രീയ അരങ്ങേറ്റം ഉടനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ആളുകള്‍ വിളിക്കുന്നുണ്ട്

ആളുകള്‍ വിളിക്കുന്നുണ്ട്

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ നിന്നും ഓഫര്‍ ലഭിക്കുന്നതായി രാഖി പറഞ്ഞു.

വേണോ വേണ്ടയോ

വേണോ വേണ്ടയോ

എന്നാല്‍ ഇത് സംബന്ധിച്ച് താന്‍ അവസാന തീരുമാനം എടുത്തിട്ടില്ല. ഏത് പാര്‍ട്ടിയില്‍ ചേരണം എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.

മോദിയും രാഹുലും

മോദിയും രാഹുലും

നരേന്ദ്രമോദിയാണ് രാഷ്ട്രീയത്തില്‍ രാഖിയുടെ ആദര്‍ഷ പുരുഷന്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയോടും തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും രാഖി പറയുന്നു.

മോദി ഫാന്‍

മോദി ഫാന്‍

നേരത്തെ, ഇന്ത്യയിലെ ഏറ്റവും അനുയോജ്യനായ ബാച്ചിലര്‍ നരേന്ദ്ര മോദിയാണ് എന്ന് പറഞ്ഞ് രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

English summary
Bollywood item girl Rakhi Sawant may join politics, says likes both Rahul and Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X