ഐറ്റം ഡാന്‍സില്‍ നിന്നും പാര്‍ലമെന്റിലേക്ക്?
മുംബൈ: ഐറ്റം ഡാന്‍സ് കളിച്ച് സിനിമാ പ്രേമികളെ ആനന്ദിപ്പിച്ച പലരും രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചാരണത്തിനും വോട്ട് പിടിക്കാനും നടിമാര്‍ പോകുന്നത് പുതുമയുള്ള കാഴ്ചയല്ല.
കന്നഡയിലെ ഗ്ലാമര്‍ റാണിയായ രമ്യ നിലവില്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. തെന്നിന്ത്യയിലെ മറ്റൊരു ചൂടന്‍ നായികയായ നഗ്മയിതാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മീററ്റില്‍ നിന്നും മത്സരിക്കുന്നു. എന്നാല്‍ പ്രമുഖ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
ഗ്ലാമര്‍ കൂടിയും കുറഞ്ഞും അങ്ങനെ പലരും സിനിമ വിട്ട് രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. തീരുമാനിച്ച ഒരു നടിയെ നോക്കൂ, തനിക്ക് മത്സരിക്കാന്‍ വേണ്ടി സ്വന്തമായി ഒരു പാര്‍ട്ടി വരെയുണ്ടാക്കിയിരിക്കുകയാണ് ഈ ഐറ്റം ഗേള്‍.

രാഖി സാവന്ത്
മറ്റാരുമല്ല, ബോളിവുഡിലെ ചൂടന്‍ താരമായ രാഖി സാവന്താണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി സ്വന്തമായി ഒരു പാര്‍ട്ടി തന്നെ ഉണ്ടാക്കിയിരിക്കുന്നത്.

മാണ്ഡ്യയില്‍ രമ്യ
സാന്‍ഡല്‍വുഡ് ക്വീന്‍ എന്നറിയപ്പെടുന്ന രമ്യ ഇത്തവണയും മാണ്ഡ്യയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.

നഗ്മ
മീററ്റില്‍ നിന്നാണ് നഗ്മ മത്സരിക്കുന്നത്. നഗ്മയും കോണ്‍ഗ്രസ് ടിക്കറ്റിലാണ്. നഗ്മയുടെ ഗ്ലാമര്‍ മണ്ഡലത്തില്‍ ഇതിനോടകം ഒരു ആഭ്യന്തര പ്രശ്നമായിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍

പൂനം പാണ്ഡെ
ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ക്ഷണിച്ചിട്ടുണ്ട് എന്നും താമസിയാതെ ആപ്പില്‍ ചേരും എന്നൊക്കെയാണ് ഐറ്റം ഗേളായ പൂനം പാണ്ഡെ പറയുന്നത്. എന്തായാലും പൂനം ഇതുവരെ എവിടെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

ആര് എ എ പി
രാഷ്ട്രീയത്തിന് ആര് ഐ പി എന്നൊന്നും വായിച്ചുതെറ്റിപ്പോകരുത്. രാഖിയുടെ പാര്‍ട്ടിയുടെ പേരാണ് എഴുതി വെച്ചിരിക്കുന്നത്. ആര് എ എ പി. രാഷ്ട്രീയ ആം ആദ്മി പാര്‍ട്ടി എന്ന് മുഴുവന്‍ പേര്.

പച്ചമുളക്
രാഖി സാവന്തിന് പറ്റിയ ചിഹ്നമാണ് എന്തായാലും കിട്ടിയിരിക്കുന്നത്. പച്ചമുളകാണ് രാഖിയുടെ ചിഹ്നം

എരിവും പുളിയും
രാഖി സാവന്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ അല്പം എരിവും പുളിയുമൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം

മുംബൈക്കാരി
മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലാണ് രാഖി സാവന്ത് മത്സരിക്കുന്നത്.

സ്വതന്ത്രയാകാന്‍ പറ്റില്ല
പാര്‍ട്ടി രൂപീകരിച്ച ഉടനെ രാഖി പറഞ്ഞ കാര്യം ഇതാണ് താന്‍ ഒരു അനാഥയോ സ്വതന്ത്രയോ അല്ല. എനിക്ക് സ്വന്തമായി ഒരു പാര്‍ട്ടിയുണ്ട്.

ബി ജെ പി വിളിച്ചിട്ടും പോയില്ല
പശ്ചിമ ബംഗാളിലെ ശ്രീരാം പൂരില്‍ നിന്നും ബി ജെ പി രാഖിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നത്രെ. എന്നാല്‍ മുംബൈക്കാരിയായ താന്‍ മുംബൈയില്‍ തന്നെ മത്സരിക്കും എന്ന വാശിയിലായിരുന്നു രാഖി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications