മോദിയെ ഉടുത്ത ചൂടന്‍ നടിക്ക് സംഘികളെ പേടി..! കോടതിയിലെത്തിയത് ബുര്‍ഖ ധരിച്ച്..!!
ലുധിയാന: ബോളിവുഡിലെ ചൂടന്‍ ഐറ്റം ഗേള്‍ രാഖി സാവന്തിന് വിവാദങ്ങള്‍ പുത്തരിയല്ല. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വിവാദങ്ങളുണ്ടാക്കിയാണ് രാഖി വാര്‍ത്തകളുടെ തലക്കെട്ടിലിടം പിടിച്ചത്.
വിവാദ പ്രസ്താവനകള്‍ നടത്തിയും നഗ്നദൃശ്യങ്ങളിലൂടെയും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള വസ്ത്രം ധരിച്ചു വരെ രാഖി വാര്‍ത്തകളിലിടം നേടി. അതിനിടെ വാത്മീകിയെക്കുറിച്ചുള്ള പ്രസ്താവന താരത്തെ കുഴിയില്‍ ചാടിക്കുകയും ചെയ്തു. വാത്മീകി സമുദായക്കാർ പരാതിപ്പെടുകയും കേസ് കോടതിയിലെത്തുകയും ചെയ്തതോടെ താരം കെണിയിലായി. വായേൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ പണി പാലും വെള്ളത്തിൽ കിട്ടുന്ന നാടാണ് നമ്മുടേതെന്ന് നടിക്കിപ്പോൾ മനസ്സിലായിട്ടുണ്ട്.

വാത്മീകി പണി കൊടുത്തു
ഒരു ടെലിവിഷന്‍ പരിപാടിക്കിടെ രാഖി സാവന്ത് വാത്മീകിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ കേസ് കോടതിയിലെത്തി. ലുധിയാനയിലെ കോടതിയില്‍ രാഖി സാവന്ത് ഹാജരായതാവട്ടെ കണ്ടാല്‍ ആരും തിരിച്ചറിയാത്ത മട്ടിലായിരുന്നു.

മുഴുവൻ മൂടി രാഖി
പൊതുവേ വസ്ത്രത്തോട് വലിയ താല്പര്യം കാണിക്കാത്ത താരം കോടതിയിലെത്തിയത് ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ ധരിച്ചാണ്. വിഷയം മതം ആയതിനാല്‍ സംഘികള്‍ കൈവെയ്ക്കാന്‍ സാധ്യത കൂടുതല്‍ ആയതിനാലാണത്രേ താരം ബുര്‍ഖ ധരിച്ചെത്തിയത്.

ജാമ്യം ലഭിച്ചു
എന്തായാലും കോടതി രാഖിക്ക് ജാമ്യം അനുവദിച്ചു. കേസിന്റെ വാദം കേള്‍ക്കുന്നതിന് ഒരു ദിവസം മുന്‍പാണ് നടി ലുധിയാന കോടതിക്ക് മുന്‍പാകെ കീഴടങ്ങിയത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും താരം ഹാജരായിരുന്നില്ല.

മാപ്പ് പറഞ്ഞ് തടിയൂരി
ഓരോ ലക്ഷം രൂപയുടെ രണ്ട് ബോണ്ടുകള്‍ കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി രാഖിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാത്മീകിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് താരം കോടതിയില്‍ മാപ്പ് പറയുകയും ചെയ്തു.

മതവികാരം വ്രണപ്പെടുത്തി
കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാത്മീകിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. തുടർന്ന് പഞ്ചാബ് പോലീസ് രാഖിയെ അറസ്റ്റ് ചെയ്തു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി വാത്മീകി സമുദായത്തിന്റെ പ്രതിനിധികളാണ് രാഖി സാവന്തിനെതിരെ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയത്.

അറസ്ററ് വാറണ്ട്
മാര്‍ച്ച് 9നാണ് രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ കോടതിയില്‍ ഹാജരാവാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും വരാത്തതിനാലാണ് അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന പോലീസിലെ രണ്ടംഗ സംഘമാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.

നാക്ക് വിനയായി
ടെലിവിഷന്‍ പരിപാടിയില്‍ നടത്തിയ പ്രസ്താവന വഴി രാഖി സാവന്ത് വാത്മീകിയേയും അദ്ദേഹത്തെ ആരാധിക്കുന്നവരേയും അപമാനിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാര്‍ പറയുന്നു. തന്റെ വാക്കുകള്‍ വിവാദമായതോടെ മാപ്പ് അഭ്യര്‍ത്ഥിച്ച് രാഖി സാവന്ത് രംഗത്ത് വന്നിരുന്നു.

സ്കൂളിൽ പഠിച്ചതേ ഉള്ളൂ
ഒരു വീഡിയോ സന്ദേശത്തിലാണ് രാഖി സാവന്ത് ക്ഷമാപണം നടത്തിയത്. സ്കൂള്‍ പഠിച്ചത് മാത്രമേ തനിക്ക് വാത്മീകിയെക്കുറിച്ച് അറിയൂ എന്നായിരുന്നു രാഖിയുടെ വിശദീകരണം.2016 ജൂലൈയില്‍ നരീന്ദര്‍ അദിയ എന്ന വക്കീലാണ് രാഖി സാവന്തിനെതിരെ കേസ് കൊടുത്തത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications