'ആണുങ്ങളെ സുഖിപ്പിക്കാൻ പെണ്ണുങ്ങള്‍ക്ക് കോച്ചിങ് ക്ലാസ്സ് കൊടുക്കണം' ഹോട്ടെസ്റ്റ് രാഖി സാവന്ത്

മുംബൈ: വനിത ദിനത്തില്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. സണ്ണി ലിയോണിനെ പോലെ ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ രസിപ്പിക്കാന്‍ കഴിയട്ടേ എന്നായിരുന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വനിത സംഘടനകള്‍ രംഗത്തിറങ്ങുകയും ആര്‍ജിവിയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. സണ്ണി ലിയോണും പ്രതികരണവുമായി എത്തി.

എന്നാല്‍ ഇപ്പോള്‍ അതുക്കും മേലെയാണ് കാര്യങ്ങള്‍. രാം ഗോപാല്‍ വര്‍മയെ പിന്തുണച്ചെത്തിയിരിക്കുന്നത് ഹോട്ടസ്റ്റ് രാഖി സാവന്ത് ആണ്.

രാം ഗോപാല്‍ വര്‍മ പറഞ്ഞത് ശരിയാണ്

രാം ഗോപാല്‍ വര്‍മ പറഞ്ഞത് ശരിയാണെന്നാണ് രാഖി സാവന്ത് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ തന്റെ പിന്തുണ ആര്‍ജിവിക്കാണെന്നും രാഖി വ്യക്തമാക്കി.

സണ്ണി ലിയോണിനെ പ്രശംസിച്ചതാണ്

സത്യത്തില്‍ രാം ഗോപാല്‍ വര്‍മ സണ്ണി ലിയോണിനെ പ്രശംസിക്കുകയായിരുന്നു എന്നാണ് രാഖി പറയുന്നത്. എല്ലാ സ്ത്രീകളും രാം ഗോപാല്‍ വര്‍മ പറഞ്ഞതുപോലെ 'സുഖിപ്പിക്കാന്‍' പഠിക്കണം എന്നും രാഖി പറയുന്നു.

അടുക്കളക്കാര്യം

അടുക്കളപ്പണിയുടെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണെന്നാണ് രാഖി പറയുന്നത്. എന്നാല്‍ രാഖി സാവന്ത് അതൊക്കെ ചെയ്യുന്നുണ്ടോ എന്ന് ചോദിക്കരുത് എന്ന് മാത്രം.

ആണുങ്ങളെ സുഖിപ്പിക്കാന്‍ കോച്ചിങ് കൊടുക്കണം

അടുക്കളയിലെ ജോലികളുടെ കാര്യത്തിലും പുരുഷന്‍മാരെ സുഖിപ്പിക്കുന്ന കാര്യത്തിലും സ്ത്രീകള്‍ക്ക് 'കോച്ചിങ് ക്ലാസ്സ്' നല്‍കണം എന്ന് വരെ പറഞ്ഞുവയ്ക്കുന്നുണ്ട് രാഖി സാവന്ത്. ഇതിനായി പ്രത്യേകം ക്ലാസ്സ് തന്നെ നല്‍കണമത്രെ.

സുന്ദരി വന്നാല്‍ ഭര്‍ത്താവ് ഭാര്യയെ മറക്കുമെന്ന്

ഭാര്യയ്‌ക്കൊപ്പം ഒരുപാട് കാലം ജീവിച്ച ഒരു പുരുഷന്‍. ഭാര്യ അക്കാലമത്രയും അയാളെ സേവിച്ചു. എന്നാല്‍ സുന്ദരിയും യുവതിയും ആയ ഒരു സ്ത്രീ വരുമ്പോള്‍ പുരുഷന്‍ ഭാര്യയെ മറക്കും എന്നാണ് രാഖിയുടെ കണ്ടെത്തല്‍.

രാഖിയ്ക്ക് ഇതെല്ലാം എങ്ങനെ അറിയാം

രാഖി സാവന്തിന് ഇക്കാര്യങ്ങള്‍ എല്ലാം എങ്ങനെ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ രാഖി കോച്ചിങ് ക്ലാസ്സിന് പോയിട്ടുണ്ടോ എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

ചില്ലറക്കാരിയല്ല രാഖി

എന്തായാലും രാഖി സാവന്ത് ചില്ലറക്കാരിയല്ല. പണ്ട് സ്വയംവരം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇടക്കിടെ വിവാദ പരാമര്‍ശങ്ങളും നടത്താറുണ്ട്.

മോദി ഡ്രസ്സ് മറന്നുപോയോ

മോദിയുടെ മുഖമുളള വസ്ത്രം ധരിച്ചും രഖി സാവന്ത് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതിനര്‍ത്ഥം രാഖി ബിജെപിക്കാരി ആണ് എന്നല്ല, സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയൊക്കെ ഉണ്ടാക്കിയ ആളാണ്.

സണ്ണി ലിയോണിനെ നിരോധിക്കണം

സണ്ണി ലിയോണിനെ ഇന്ത്യയില്‍ വിലക്കണം എന്ന് വരെ ആവശ്യപ്പെട്ടിട്ടുള്ള ആളാണ് രാഖി സാവന്ത്. അവരാണിപ്പോള്‍ രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് സണ്ണി ലിയോണിനുള്ള പ്രശംസയാണെന്ന് പറയുന്നത്. സണ്ണി ലിയോണിനെ ഇന്ത്യയില്‍ അഭിനയിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ശരീരം മുഴുവന്‍ മൂടിക്കൊണ്ട് വേണം എന്ന് വരെ രാഖി പറഞ്ഞിട്ടുണ്ട്.

വലിയ രാഷ്ട്രീയക്കാരിയാണ്

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ച ആളാണ് രാഖി സാവന്ത്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച രാഖിക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. രാഷ്ട്രീയ ആം പാര്‍ട്ടി എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. പിന്നീട് അത് വിട്ട് ആര്‍പിആ പാര്‍ട്ടിയില്‍ ചേര്‍ന്നു.

രാം ഗോപാല്‍ വര്‍മ പറഞ്ഞത്

സണ്ണി ലിയോണിനെ പോലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ രസിപ്പിക്കാന്‍ കഴിയട്ടേ എന്ന് മാത്രമല്ല ആര്‍ജിവി പറഞ്ഞത്. വനിതകള്‍ക്കായി ഈ ഒരു ദിനം മാത്രമേ ഉള്ളൂ എന്നും ബാക്കി ദിനങ്ങളെല്ലാം പുരുഷന്‍മാര്‍ക്കുള്ളതാണെന്നും രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരുന്നു.

ഒടുവില്‍ മാപ്പ് പറഞ്ഞു

ട്വീറ്റ് വിവാദം കൊടുമ്പിരിക്കൊണ്ടതിന് ശേഷം രാം ഗോപാല്‍ വര്‍മ മാപ്പ് പറയുകയും ചെയ്തു. തന്റെ ട്വീറ്റ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു എന്നായിരുന്നു ആര്‍ജിവിയുടെ ട്വീറ്റ്.

സണ്ണി ലിയോണ്‍ പ്രതികരിച്ചു

തനിക്കെതിരെ രാം ഗോപാല്‍ വര്‍മ നടത്തിയ പരാമര്‍ശം കേട്ടുകൊണ്ടിരിക്കാന്‍ സണ്ണി ലിയോണ്‍ തയ്യാറായില്ല. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്നായിരുന്നു ആര്‍ജിവിക്ക് സണ്ണി ലിയോണ്‍ നല്‍കിയ മറുപടി.

ഒരു വീഡിയോ ട്വീറ്റിലൂടെ ആയിരുന്നു സണ്ണി ലിയോണ്‍ മറുപടി കൊടുത്തത്. കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+