Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ ഭര്‍ത്താവാകണം, മോദി പ്രധാനമന്ത്രിയും:രാഖി

ഭോജ്പുരി: അതാണ് രഖി സവാന്ത്. കോണ്‍ഗ്രസിനെയും ബി ജെ പിയെയും വെറുപ്പിക്കാന്‍ കഴിയില്ലല്ലോ. രണ്ടു പേരെയും വേണം, ഒരാള്‍ വീട് ഭരിക്കാന്‍ മറ്റയാള്‍ നാട് ഭരിക്കാന്‍. കാര്യം വ്യക്തമായില്ലല്ലേ..

ബോളിവുഡ് നടി രാഖി സാവന്തിന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് പോലും. പക്ഷെ പ്രധാനമന്ത്രിയാകേണ്ടത് നരേന്ദ്ര മോദിയാണെന്നും താരം പറയുന്നു.

Rakhi Sawant

ഒരു ഭോജ്പുരി ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോഴാണ് താരം തന്റെ ആഗ്രഹങ്ങള്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്ന് രാഖി പറഞ്ഞു.

എന്നാല്‍ മോദി പ്രധാനമന്ത്രിയാകണം. കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനൊരു അവസരം നല്‍കണം. മോദി നല്ല മനുഷ്യനാണ്. മോദി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- രാഖി സാവന്ത് പറഞ്ഞു.

കോണ്‍ഗ്രസിനെയും ബി ജെ പിയെയും പിണക്കാതെ നോക്കിയ നടി പക്ഷെ, ആം ആദ്മി പാര്‍ട്ടിയോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ആം ആദ്മി പാര്‍ട്ടിയ്ക്ക് ദില്ലിയിലെ ജനങ്ങലെ വിഡ്ഡികളാക്കാന്‍ കഴിയില്ല. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് കെജ്രിവാള്‍ രാജി വച്ചതെന്നും ഇനി അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നും രാഖി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+