Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍മാര്‍ മയങ്ങുമോ ഈ ഗ്ലാമറിനു മുന്നില്‍? തിരഞ്ഞെടുപ്പിനെ 'ചൂടുപിടിപ്പിക്കാന്‍' രാഖി സാവന്തും

ബി എസ് പി നേതാവ് മായാവതിക്കെതിരെയാണ് രാഖി സാവന്ത് മത്സരിക്കുക.

മുംബൈ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ബി എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായവതിക്കെതിരെ സിനിമാ താരവും നര്‍ത്തകിയുമായ രാഖി സാവന്ത് മത്സരിക്കും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അഥവാലെയാണ് രാഖി സാവന്ത് മത്സരിക്കുന്ന വിവരം പുറത്തുവിട്ടത്. മായവതി മത്സരിക്കുന്ന മണ്ഡലത്തിലാവും രാഖി സാവന്തും മത്സരിക്കുക.

ബിഗ് ബോസിലെ മത്സരാര്‍ത്ഥി

ബിഗ് ബോസിലെ മത്സരാര്‍ത്ഥി

സിനിമാ താരവും ഗ്ലാമര്‍ നര്‍ത്തകിയുമായ രാഖി സാവന്ത് മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലും ഒരേ പോലെ പ്രശസ്തയാണ്. യു പി ഐ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ രാഖി ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായാണ് പ്രശസ്തമായത്.

അഥവാലെ പറഞ്ഞാല്‍ നിരസിക്കാനാവില്ല

അഥവാലെ പറഞ്ഞാല്‍ നിരസിക്കാനാവില്ല

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അഥവാലെ തനിക്ക് അച്ഛനെപ്പോലെയാണെന്നാണ് രാഖി സാവന്ത് പറഞ്ഞത്. അഥവാലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് എതിര്‍ത്ത് പറയാനാകില്ലെന്നും രാഖി സാവന്ത് അഭിപ്രായപ്പെട്ടു.

രാഖി സാവന്ത് ബി ജെ പി പ്രചരണത്തിലും

രാഖി സാവന്ത് ബി ജെ പി പ്രചരണത്തിലും

കേന്ദ്രത്തില്‍ ബി ജെ പിയുടെ സഖ്യകക്ഷിയാണ് യു പി ഐ. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും ബി ജെ പിയോടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നാണ് രാഖി സാവന്ത് പറഞ്ഞത്. ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും രാഖി പ്രചരണത്തിനിറങ്ങും.

അന്യദേശക്കാരി എന്ന ആരോപണവും

അന്യദേശക്കാരി എന്ന ആരോപണവും

നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന ആരോപണം രാഖി സാവന്തിനെതിരെ ശക്തമാണ്. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്നാണ് രാഖിയുടെ അഭിപ്രായം. എല്ലാം അഥവാലെ കൈകാര്യം ചെയ്‌തോളും എന്നാണ് രാഖി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+