തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം
Recommended Video

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്ത് കത്തിപ്പടർന്ന മീടു ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലുകളോടു കൂടിയായിരുന്നു. 2008ൽ ഹോൺ ഒകെ പ്ലീസ് എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിൽ നാനാ പടേക്കറിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് തനുശ്രീ തുറന്നടിച്ചത്. നാനാ പടേക്കറിനെതിരെ പരാതി നൽകുകയും ചെയ്തു തനുശ്രീ.
വിവാദങ്ങളും വ്യത്യസ്തമായ അഭിപ്രയാപ്രകടനങ്ങളും കൊണ്ട് നിമിഷങ്ങൾക്കകം വാർത്തകളിൽ ഇടം പിടിക്കുന്നയാളാണ് നടി രാഖി സാവന്ത്. തനുശ്രീ ദത്തയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രാഖി സാവന്തിന്റെ പുതിയ വെളിപ്പെടുത്തൽ. തനുശ്രീ ഉള്ളിലൊരു ആൾകുട്ടിയാണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്. രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് തനുശ്രീ ദത്ത.

തനുശ്രീ പിഡിപ്പിച്ചു
പത്ത് വർഷം മുൻപ് വരെ തനുശ്രീ ദത്ത തന്റെ സുഹൃത്തായിരുന്നുവെന്നും എന്നാൽ അവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും രാഖി സാവന്ത് പറയുന്നു. നാനാ പടേക്കർ തന്നെ ഉപദ്രവിച്ചുവെന്നാണ് തനുശ്രീ ദത്ത പറയുന്നു, പക്ഷെ ഒരു സ്ത്രീയെ നിങ്ങൾ എത്ര തവണ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഓർക്കുന്നുണ്ടോയെന്ന് രാഖി സാവന്ത് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.

ലെസ്ബിയനാണ്
തനുശ്രീ ദത്ത ലെസ്ബിയനാണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്. അവർ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും തന്റെ പക്കൽ അതിന് തെളിവുണ്ടെന്നും രാഖി സാവന്ത് പറയുന്നു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേർത്ത് നൽകുകയായിരുന്നെന്നും താരം ആരോപിക്കുന്നു.

തനുശ്രീക്കെതിരെ
നാനാ പടേക്കറിനെതിരെ ആരോപണം ഉന്നയിച്ച തനുശ്രീയെ എതിർത്ത് രാഖി സാവന്ത് ഇതിന് മുൻപും രംഗത്ത് വന്നിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിന് പിന്നാലെ തനുശ്രീ ദത്ത മാന നഷ്ടക്കേസ് നൽകിയിരുന്നു. തുടർന്നാണ് വീണ്ടും ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത് എത്തുന്നത്.

പണം തീർന്നപ്പോൾ
10 വർഷം മുൻപ് ദുരനുഭവം ഉണ്ടായി എന്നാണ് തനുശ്രീ പറയുന്നത്. അവർ അമേരിക്കയിലായിരുന്നു. അവർ പത്ത് വർഷം കോമയിലായിരുന്നോ, ഇത്തരം കാര്യങ്ങൾ ഇപ്പോൾ വന്ന് ഛർദ്ദിക്കാൻ തനുശ്രീക്ക് നാണമില്ലെ, അവരുടെ ബാങ്ക് അക്കൗണ്ടിലെ പണം തീർന്നപ്പോൾ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയതാണെന്നും രാഖി സാവന്ത് ആരോപിക്കുന്നു.

നാനാ പടേക്കർ മാന്യൻ
ചിത്രത്തിൽ നിന്നും തനുശ്രീ പിൻമാറിയതോടെ രാഖി സാവന്തായിരുന്നു ആ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. നാനാ പടേക്കർ മാന്യനാണെന്നും അദ്ദേഹം തന്റെയൊപ്പം അഭിനയിച്ച പാട്ടുകൾ കണ്ടാൽ അത് മനസിലാകുമെന്നുമാണ് രാഖി സാവന്ത് പറയുന്നത്. നാനാ പടേക്കറിൽ നിന്നും ഒരിക്കലും മോശം അനുഭവം ഉണ്ടാകില്ല. അനാവശ്യമായി തനുശ്രീ വിവാദങ്ങളുണ്ടാക്കുകയാണെന്ന് രാഖി ആരോപിച്ചു.

അവൾ മുടി മുറിച്ചത്
തനുശ്രീ മുടി മുറിച്ചത് തന്നോടുള്ള അമിത ഇഷ്ടം മൂലമാണെന്ന് പറഞ്ഞിരുന്നുവെന്ന് രാഖി സാവന്ത് അവകാശപ്പെടുന്നു. പല പാർട്ടികളും തന്നെ മദ്യം കുടിപ്പിച്ച് അരുതാത്തത് ചെയ്യിപ്പിച്ചു. തനുശ്രീ ദത്ത മാത്രമല്ല ബോളിവുഡിലെ പല നടിമാരും ലെസ്ബിയൻ ആണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്.

മാന നഷ്ടക്കേസ്
രാഖി സാവന്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ 10 കോടി രൂപ ആവശ്യപ്പെട്ടാണ് തനുശ്രീ ദത്ത മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. തനുശ്രിയുടെ ആരോപണങ്ങളെ എതിർത്തതിന്റെ പേരിൽ
മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്ക് നേരെ വരുന്നുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു.

ബോളിവുഡിൽ അങ്ങനെയൊന്നുമില്ല
ബോളിവുഡിൽ ആരും ആരെയും ബലാത്സംഗം ചെയ്യാറില്ലെന്നും എല്ലാം നടക്കുന്നത് പരസ്പര സമ്മതത്തോടുകൂടിയാണെന്നും മുൻപ് രാഖി സാവന്ത് അഭിപ്രായപ്പെട്ടിരുന്നു. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഖി സാവന്ത്. സ്വന്തം കൺമുമ്പിൽ നടക്കുമ്പോഴും ഇത്തരം കാര്യങ്ങൾ ആരും തുറന്ന് പറയാറില്ലെന്ന് രാഖി സാവന്ത് ആരോപിക്കുന്നു
അവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടില്ല!! സൂപ്പര്‍ താരങ്ങളെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications