കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ ജാമ്യത്തിന് രാഖി കെട്ടണം: മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ ഇടപെട്ട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: സ്ത്രീപീഡന കേസിലെ പ്രതിക്ക് ജാമ്യവ്യവസ്ഥയായി പരാതിക്കാരിയെ കൊണ്ട് രാഖിയണിയിപ്പിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 9 വനിതാ അഭിഭാഷകര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

sc

ഇപ്പോഴിത് ഈ സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. വിഷയത്തില്‍ ഇടപെട്ട ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് പരീഖ് ഹാജരായി. ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജിയെന്ന് സഞ്ജയ് പരീഖ് സുപ്രീം കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ നിയമത്തിന് പുറത്തുള്ള ഇത്തര്യം കാര്യങ്ങള്‍ നിര്‍ബന്ധിക്കാന്‍ കോടതികള്‍ക്ക് കഴിയുമോ എന്ന് ഹര്‍ജിക്കാര്‍ ചോദിച്ചു.

അയല്‍ക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയോടാണ് ഇങ്ങനെയൊരു ജാമ്യ വ്യവസ്ഥ വച്ചത്. പ്രതി ഭാര്യയോടൊപ്പം ഇരയുടെ വീട്ടിലെത്തി മധുര പലഹാരങ്ങളും പരാതിക്കാരിക്ക് 11,000 രൂപയും അവരുടെ മകന് 5000 രൂപയും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഗുലാം നബി ആസാദിന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബിഹാറിൽ പ്രചരണത്തിനിറങ്ങാനിരിക്കെഗുലാം നബി ആസാദിന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബിഹാറിൽ പ്രചരണത്തിനിറങ്ങാനിരിക്കെ

നിതീഷ് ലക്ഷ്യമിടുന്നത് ബിജെപിയുടെ ആ പവര്‍, രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് മാത്രം, വോട്ടുശതമാനം!!നിതീഷ് ലക്ഷ്യമിടുന്നത് ബിജെപിയുടെ ആ പവര്‍, രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് മാത്രം, വോട്ടുശതമാനം!!

 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: 12 റാലികളിൽ മോദി നേരിട്ടെത്തും, അമരത്ത് ദേവേന്ദ്ര ഫഡ്നാവിസ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: 12 റാലികളിൽ മോദി നേരിട്ടെത്തും, അമരത്ത് ദേവേന്ദ്ര ഫഡ്നാവിസ്

English summary
Rakhi tied to woman for get bail in molestation case: SC intervenes in Madhya Pradesh HC verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X