ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ അഭിമാനിക്കുന്നു; രക്ഷാബന്ധൻ ദിനത്തിൽ വൈകാരിക കുറിപ്പുമായി പ്രിയങ്ക
ദില്ലി: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പങ്കുവച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്‌നേഹവും, ക്ഷമയും സഹനവും താന്‍ പഠിച്ചത് തന്റെ സഹോദരനായ രാഹുല്‍ ഗാന്ധിയില്‍ നിന്നാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തെ പോലം സഹോദരനെ കിട്ടിയതില്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് പ്രിയങ്ക കുറിപ്പില്‍ പറയുന്നു. രാഹുലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം കുറിച്ചത്.
Recommended Video

സത്യവും ക്ഷമയും സ്‌നേഹും എല്ലാം പഠിച്ചത് എന്റെ സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇങ്ങനെ ഒരു സഹോദരനെ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവര്‍ക്കും എന്റെ രക്ഷാബന്ധന ആശംസകള്‍- പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു. നേരത്തെ ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി രക്ഷാബന്ധന്‍ ആശംസ നേര്‍ന്നിരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ രക്ഷാബന്ധന്‍ ആശംസകള്‍.
അതേസമയം, രാജ്യത്തെ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും രക്ഷാബന്ധന്‍ ദിനത്തില്‍ ആംശസയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രക്ഷാബന്ധന്‍ ദിന ആശംസകള്‍ അറിയിച്ചിരുന്നു. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ പ്രധാനമന്ത്രിക്ക് രക്ഷാ ബന്ധന്‍ ആശംസകള്‍ നേര്‍ന്നിരുന്നു.












Click it and Unblock the Notifications