ആളെ കൊല്ലുന്നവര്‍ക്ക് ഇനി ലൈസന്‍സുള്ള ആയുധവും വേണം; അന്തം വിട്ട് സര്‍ക്കാര്‍
ഗൂര്‍ഗോണ്‍: കാലികടത്തുകാരില്‍ നിന്നും ഗോക്കളെ രക്ഷിക്കാന്‍ ആയുധം വേണമെന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍. ആയുധം കൈയ്യില്‍ വെക്കാന്‍ ലൈസന്‍സ് വേണമെന്ന ആവശ്യവുമായി ഹരിയാന ഗര്‍ഗോണിലെ ഗോരക്ഷാ പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കാലിക്കടത്തുകാരില്‍ നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹരിയാന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം അവിച്ചു വിടുന്ന സാഹചര്യത്തിലാണ് ആയുധം അനുവദിക്കണമെന്ന ആവശ്യവുമായി ഗോസംരക്ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഗോരക്ഷകരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഗുര്‍ഗോണ്‍ പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ വ്യക്തമാക്കി.

വാഹനങ്ങളില്‍ നിന്ന് ഗോസംരക്ഷകര്‍ എന്ന വ്യാജേന പണം തട്ടുന്ന സംഘങ്ങള്‍ ഹരിയാനയില്‍ വ്യാകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആയുധം കൈയ്യില്‍ വെയ്ക്കാന്‍ ലൈസന്‍സ് വേണമെന്ന വാദവുമായി ഇവര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications