4 കിലോമീറ്റർ വ്യത്യാസം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതിഷേധിച്ചും മുംബൈയിൽ ഒരേ സമയം റാലികൾ
മുംബൈ: മുംബൈ നഗരത്തിൽ പൗരത്വ നിയമ ഭേദഗതിയെ എതിർത്തും പിന്തുണച്ചും ഒരേ സമയം പ്രകടനങ്ങൾ നടന്നു. നാല് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രണ്ട് പ്രകടനങ്ങൾ അരങ്ങേറിയത്. സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയിൽ വിദ്യാർത്ഥികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ ഈ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പൗരതവ നിയമ ഭേദഗതിയേയും എൻആർസിയേയും പിന്തുണച്ച് ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. എൻആർസിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരെ കഴിഞ്ഞയാഴ്ച് വലിയ പ്രതിഷേധങ്ങൾ നടന്ന സ്ഥലമാണ് ക്രാന്തി മൈതാനം.

നോട്ട് നിരോധനത്തിന്റെ ആവർത്തനമാണ് സിഎഎയും, എൻആർസിയും എൻപിആറുമെന്ന് ആസാദ് മൈതാനിയിലെ പ്രതിഷേധക്കാർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും എൻആർസിയുമൊക്കെ മതപരമായ പ്രശ്നങ്ങൾ മാത്രമല്ല. ഇത് എല്ലാവരെയും ബാധിക്കും, നോട്ട് നിരോധനം പാർട്ട്-2 ഞങ്ങൾക്ക് വേണ്ട പ്രതിഷേധക്കാർ പറഞ്ഞു. എൻപിആർ എൻആർസിയിലേക്കുള്ള ആദ്യ പടിയാണ്, നമ്മളെ വിഢ്‍ഠികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും ഇവർ പറയുന്നു.
ഓഗസ്റ്റ് ക്രാന്തി മൈതാനത്തിന് നടന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് നേതൃത്വം നൽകി. സവർക്കറിന്റെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ റാലിയിൽ പങ്കെടുത്തിരുന്നു. അതേ സമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications