കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 കിലോമീറ്റർ വ്യത്യാസം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതിഷേധിച്ചും മുംബൈയിൽ ഒരേ സമയം റാലികൾ

Google Oneindia Malayalam News

മുംബൈ: മുംബൈ നഗരത്തിൽ പൗരത്വ നിയമ ഭേദഗതിയെ എതിർത്തും പിന്തുണച്ചും ഒരേ സമയം പ്രകടനങ്ങൾ നടന്നു. നാല് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ രണ്ട് പ്രകടനങ്ങൾ അരങ്ങേറിയത്. സൗത്ത് മുംബൈയിലെ ആസാദ് മൈതാനിയിൽ വിദ്യാർത്ഥികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ ഈ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

പൗരത്വ നിയമ ഭേദഗതി, ദില്ലിയിൽ വ്യാപക പ്രതിഷേധം, യുപി ഭവന് മുന്നിൽ സംഘർഷം, നിരവധി പേർ കസ്റ്റഡിയിൽപൗരത്വ നിയമ ഭേദഗതി, ദില്ലിയിൽ വ്യാപക പ്രതിഷേധം, യുപി ഭവന് മുന്നിൽ സംഘർഷം, നിരവധി പേർ കസ്റ്റഡിയിൽ

പൗരതവ നിയമ ഭേദഗതിയേയും എൻആർസിയേയും പിന്തുണച്ച് ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. എൻആർസിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരെ കഴിഞ്ഞയാഴ്ച് വലിയ പ്രതിഷേധങ്ങൾ നടന്ന സ്ഥലമാണ് ക്രാന്തി മൈതാനം.

mumbai

നോട്ട് നിരോധനത്തിന്റെ ആവർത്തനമാണ് സിഎഎയും, എൻആർസിയും എൻപിആറുമെന്ന് ആസാദ് മൈതാനിയിലെ പ്രതിഷേധക്കാർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും എൻആർസിയുമൊക്കെ മതപരമായ പ്രശ്നങ്ങൾ മാത്രമല്ല. ഇത് എല്ലാവരെയും ബാധിക്കും, നോട്ട് നിരോധനം പാർട്ട്-2 ഞങ്ങൾക്ക് വേണ്ട പ്രതിഷേധക്കാർ പറഞ്ഞു. എൻപിആർ എൻആർസിയിലേക്കുള്ള ആദ്യ പടിയാണ്, നമ്മളെ വിഢ്‍ഠികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും ഇവർ പറയുന്നു.

ഓഗസ്റ്റ് ക്രാന്തി മൈതാനത്തിന് നടന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് നേതൃത്വം നൽകി. സവർക്കറിന്റെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ റാലിയിൽ പങ്കെടുത്തിരുന്നു. അതേ സമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.

English summary
Rallies for and against CAA held in Mumbai at the same time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X