ചിരഞ്ജീവിയുടെ മകന്റെ ഫ് ളൈറ്റ് സര്‍വീസ് ആരംഭിച്ചു
ഹൈദരാബാദ്: ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ തേജയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനിയുടെ ഫ് ളൈറ്റ് സര്‍വീസിന് തുടക്കമായി. ട്രുജറ്റ് എന്ന് പേരിട്ട കമ്പനിയുടെ ആദ്യ സര്‍വീസ് ഹൈദരാബാദില്‍ നിന്നും തിരുപ്പതിയിലേക്കായിരുന്നു. ടുര്‍ബോ മേഘ എയര്‍വേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ് ട്യുജറ്റ്. റാം ചരണ്‍ തേജയെ കൂടാതെ ചില ബിസിനസ് പ്രമുഖര്‍ക്കും വിമാനക്കമ്പനയില് പാര്‍ട്ണര്‍ഷിപ്പുണ്ട്.
ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി അശോക് ഗജപതി രാജു വിമാനത്തിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയ, തെലങ്കാന മന്ത്രി കെ ടി രാമ റാവു തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. കമ്പനി പ്രമോട്ടര്‍മാരായ രാം ചരണ്‍ തേജ, പ്രേം കുമാര്‍, വി ഉമേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഐറിഷ് കമ്പനിയില്‍ രണ്ടു വിമാനങ്ങള്‍ വാടകയ്ക്കെടുത്താണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 500 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്ത് കമ്പനിയെ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ വിമാനക്കമ്പനിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നതായി റാം ചരണ്‍ തേജ അറിയിച്ചു.
ഏറ്റവും ചിലവു കറഞ്ഞരീതിയില് ഇന്ത്യന്‍ സിറ്റികളില്‍ സര്‍വീസ് നടത്താനാണ് കമ്പനിയുടെ പരിപാടി. ഭാവിയില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിനെക്കുറിച്ചും അലോചിക്കുമെന്ന് ട്രുജറ്റ് കമ്പനി വക്താക്കള്‍ അറിയിച്ചു. തെലങ്കാന കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായി വിമാനത്തിന്റെ സര്‍വീസുകളെന്നും വക്താക്കള്‍ പറഞ്ഞു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications