കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവിയുടെ മകന്റെ ഫ് ളൈറ്റ് സര്‍വീസ് ആരംഭിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ തേജയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനിയുടെ ഫ് ളൈറ്റ് സര്‍വീസിന് തുടക്കമായി. ട്രുജറ്റ് എന്ന് പേരിട്ട കമ്പനിയുടെ ആദ്യ സര്‍വീസ് ഹൈദരാബാദില്‍ നിന്നും തിരുപ്പതിയിലേക്കായിരുന്നു. ടുര്‍ബോ മേഘ എയര്‍വേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ് ട്യുജറ്റ്. റാം ചരണ്‍ തേജയെ കൂടാതെ ചില ബിസിനസ് പ്രമുഖര്‍ക്കും വിമാനക്കമ്പനയില്‍ പാര്‍ട്ണര്‍ഷിപ്പുണ്ട്.

ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി അശോക് ഗജപതി രാജു വിമാനത്തിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയ, തെലങ്കാന മന്ത്രി കെ ടി രാമ റാവു തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. കമ്പനി പ്രമോട്ടര്‍മാരായ രാം ചരണ്‍ തേജ, പ്രേം കുമാര്‍, വി ഉമേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ram-charan-airlines

ഐറിഷ് കമ്പനിയില്‍ രണ്ടു വിമാനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 500 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്ത് കമ്പനിയെ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ വിമാനക്കമ്പനിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നതായി റാം ചരണ്‍ തേജ അറിയിച്ചു.

ഏറ്റവും ചിലവു കറഞ്ഞരീതിയില്‍ ഇന്ത്യന്‍ സിറ്റികളില്‍ സര്‍വീസ് നടത്താനാണ് കമ്പനിയുടെ പരിപാടി. ഭാവിയില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിനെക്കുറിച്ചും അലോചിക്കുമെന്ന് ട്രുജറ്റ് കമ്പനി വക്താക്കള്‍ അറിയിച്ചു. തെലങ്കാന കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായി വിമാനത്തിന്റെ സര്‍വീസുകളെന്നും വക്താക്കള്‍ പറഞ്ഞു.

English summary
Actor Ram Charan Teja's TruJet's First Flight Takes Off From Hyderabad to Tirupati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X