തീവ്രവാദികളില്‍ നിന്ന് അഭയം മക്കമാത്രം... നൈസ് അല്ല നീസിലെ ആക്രമണമെന്ന് രാം ഗോപാല്‍ വര്‍മ്മ
ദില്ലി: ഫ്രാന്‍സിലെ ചാവേറാക്രമണത്തില്‍ ലോകമെമ്പാടും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖര്‍ ചാവേര്‍ ആക്രമണത്തെ അപലപിച്ചു. നീസ് ആക്രമണം വ്യക്തമാക്കുന്നത് ലോകത്ത് മക്ക മസ്ജിദ് മാത്രമാണ് സുരക്ഷിതമെന്നായിരുന്നു പ്രമുഖ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.
തീവ്രവാദികള്‍ക്ക് ആളെ കൊല്ലുന്നതിന് ബോബും ആയുധങ്ങളും വേണ്ട വാഹനങ്ങള്‍ മതി. തീവ്രവാദം അവസാനിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നുണ്ട്. പക്ഷേ ഏത് ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും രാം ഗോപാല്‍വര്‍മ്മ ട്വീറ്റ് ചെയ്തു.

ഈ ലോകം എത്ര ക്രൂരമാണ്. എങ്ങിനെയാണ് ഒരു മനുഷ്യന് മറ്റുള്ളവരെ കൊല്ലാനാകുന്നതെന്ന് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞാണ് എഴുന്നേറ്റത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ പോയതാണ്. എത്ര നല്ലവരായ ജനങ്ങളാണവിടെ. കൊല്ലപ്പെട്ടവരുടെയും ഇരയായവരുടെയും കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാര്‍ കുറിച്ചത്.
#Niceattack proves that nowhere in the world can anyone be safe except maybe in Mecca Masjid
— Ram Gopal Varma (@RGVzoomin) July 15, 2016
ബോളിവുഡ് താരങ്ങളായ അനുഷ്കാ ശര്‍മ്മ, ബോമന്‍ ഇറാനി, ബിപാഷ ബസു, അതിയ ഷെട്ടി, പ്രീതി സിന്റ, സോഫി ചൗതരി തുടങ്ങിയവരും അക്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നീസില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്കു ട്രക്കിടിച്ചു കയറ്റിയാണ് ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇതുവരെ പത്തു കുട്ടികളടക്കം 84 പേര് മരിച്ചു.100 ലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. തുടര്‍ച്ചയായുളള ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ ജനത പരിഭ്രാന്തരായിരിക്കുകയാണ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications