കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളില്‍ നിന്ന് അഭയം മക്കമാത്രം... നൈസ് അല്ല നീസിലെ ആക്രമണമെന്ന് രാം ഗോപാല്‍ വര്‍മ്മ

  • By Vishnu
Google Oneindia Malayalam News

ദില്ലി: ഫ്രാന്‍സിലെ ചാവേറാക്രമണത്തില്‍ ലോകമെമ്പാടും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖര്‍ ചാവേര്‍ ആക്രമണത്തെ അപലപിച്ചു. നീസ് ആക്രമണം വ്യക്തമാക്കുന്നത് ലോകത്ത് മക്ക മസ്ജിദ് മാത്രമാണ് സുരക്ഷിതമെന്നായിരുന്നു പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

തീവ്രവാദികള്‍ക്ക് ആളെ കൊല്ലുന്നതിന് ബോബും ആയുധങ്ങളും വേണ്ട വാഹനങ്ങള്‍ മതി. തീവ്രവാദം അവസാനിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നുണ്ട്. പക്ഷേ ഏത് ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും രാം ഗോപാല്‍വര്‍മ്മ ട്വീറ്റ് ചെയ്തു.

Ram Gopal Varma

ഈ ലോകം എത്ര ക്രൂരമാണ്. എങ്ങിനെയാണ് ഒരു മനുഷ്യന് മറ്റുള്ളവരെ കൊല്ലാനാകുന്നതെന്ന് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞാണ് എഴുന്നേറ്റത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ പോയതാണ്. എത്ര നല്ലവരായ ജനങ്ങളാണവിടെ. കൊല്ലപ്പെട്ടവരുടെയും ഇരയായവരുടെയും കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാര്‍ കുറിച്ചത്.

ബോളിവുഡ് താരങ്ങളായ അനുഷ്‌കാ ശര്‍മ്മ, ബോമന്‍ ഇറാനി, ബിപാഷ ബസു, അതിയ ഷെട്ടി, പ്രീതി സിന്റ, സോഫി ചൗതരി തുടങ്ങിയവരും അക്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നീസില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്കു ട്രക്കിടിച്ചു കയറ്റിയാണ് ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇതുവരെ പത്തു കുട്ടികളടക്കം 84 പേര്‍ മരിച്ചു.100 ലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. തുടര്‍ച്ചയായുളള ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ ജനത പരിഭ്രാന്തരായിരിക്കുകയാണ്.

English summary
Nice attack proves that nowhere in the world can anyone be safe except maybe in Mecca Masjid, says Ram Gopal varma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X