Get Updates
Get notified of breaking news, exclusive insights, and must-see stories!

രാം ഗോപാൽ വർമ മിയ മൽക്കോവയെ കൊണ്ടുവന്നത് വെറുതായില്ല... ‘ഗോഡ് സെക്സ് ആന്റ് ട്രൂത്ത്’ വൈറൽ!

അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍ക്കോവ കേന്ദ്ര കഥാപാത്രമായെത്തുന്ന രാം ഗോപാല്‍ വര്‍മ ചിത്രം 'ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്' വൻല വിവാദമായിരുന്നു. എന്നാൽ റിലീസിനു ശേഷം ഇന്റർനെറ്റിൽ തരംഗമാകുകയാണ് ചിത്രം. നെറ്റില്‍ റിലീസായ ഉടനെ ലക്ഷകണക്കിന് ആള്‍ക്കാരാണ് സിനിമ കാണാന്‍ എത്തിയത്. എന്നാൽ അതോടെ സർവർ ക്രാഷ് ആവുകയായിരുന്നു.

സെർവർ ക്രാഷ് ആയതോടെ പലർക്കും ചിത്രം കാണാൻ സാധിച്ചില്ലെന്ന് പരാതിയുണ്ട്. അതേസമയം ഗോഡ് ആന്റ് സെക്സ് അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക ദേവിയുടെ പരാതിയില്‍ റാം ഗോപാൽ വർമ്മയ്ക്കെതിരെ ക്കതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. അശ്ലീല രംഗങ്ങള്‍ ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ഐടി ആക്ടിന്റെ 67-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നഗ്നത സൗന്ദര്യാത്മകം, പരിശുദ്ധി

അശ്ലീലമായ രീതിയില്‍ ലൈംഗികതയെ അവതരിപ്പിക്കാനല്ല താന്‍ ഇങ്ങനെയൊരു ചിത്രമെടുത്തതെന്നാണ് റാം ഗോപാൽ വർമ്മ പറയുന്നത്. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മാല്‍ക്കോവയുടെ നഗ്‌നതയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധവുമായി അവതരിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ജിവി പറയുന്നു.

രണ്ടാമത്തെ പോൺ താരം

സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ മൽക്കോവ. സിനിമയ്ക്കെതിരെ നേരത്തേ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളികള്‍ക്ക് മറുപടിയെന്നോണം പ്രഖ്യാപിച്ചിരുന്ന ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് സംവിധായകൻ.

പോൺ താരത്തിന് ജനപ്രിയത

പോൺ താരത്തിന് ജനപ്രിയത

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ ജനപ്രിയത പോൺ താരം മിയ മൽക്കോവയ്ക്കാണെന്ന വാദവുമായി റാം ഗോപാരൽ വർമ്മ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. . ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മിയ, മോദിയെക്കാളും മുരകളിലാണെന്ന് റാം ഗോപാൽ വർമ്മ പറയുന്നത്.

ഗൂഗിൾ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ

പ്രധാനമന്ത്രി നരേന്ദ്രമോദി, നടൻ അമിതാഭ് ബച്ചൻ, നടി ദീപിക പദുകോൺ, ഇന്ത്യയിലെ ധനികനായ ബിസിനസ് മാൻ മുകേഷ് അംബാനി എന്നിവരെയെല്ലാം പിന്തള്ളികൊണ്ടാണ് മിയ മൽക്കോവ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഗൂഗിൾ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയും റാം ഗോപാൽ വർമ്മ തന്റെ ട്വീറ്റ് ഉൾ‌പ്പെടുത്തിയിരുന്നു.

ആളുകൾ അന്വേഷിച്ചത് മിയയെ

ആളുകൾ അന്വേഷിച്ചത് മിയയെ

ജനുവരി 12 മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് മിയ മല്‍ക്കോവയെയാണെന്നാണ് റാം ഗോപാൽ വര്‍മ്മയുടെ ട്വീറ്റിലൂടെ പറയുന്നത്. റാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന് ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ചൂടൻ രംഗങ്ങളുമായി എത്തുന്ന ചിത്രം നിരോധിക്കണമെന്ന് ബിജെപി വനിത വിഭാഗമായ മഹിളാ മോർച്ചയാണ് ആവശ്യപ്പെട്ടത്.

യുവാക്കൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെന്ത്?

യുവാക്കൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെന്ത്?

നീലച്ചിത്ര നായികയായ മിയ മൽക്കോവ അഭിനയിക്കുന്ന ചിത്രത്തിനെതിരെ വിജയവാഡയിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ കരി നാഗലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ത്യൻ യുവാക്കൾക്ക് സംവിധായകൻ ഈ വൃത്തികെട്ട ചിത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും കരി ചോദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+