ആമിര്‍ ഖാനെതിരെ കടുത്ത വിമര്‍ശനവുമായി രാം ഗോപാല്‍ വര്‍മയും!
രാജ്യത്തെ അസഹിഷ്ണുതയെ ഭയന്ന് ഇന്ത്യ വിടുന്നതിനെപ്പറ്റി പോലും ഭാര്യ ചോദിച്ചു എന്ന ബോളിവുഡ് താരം ആമിര്‍ ഖാന്റെ വാക്കുകള്‍ക്കെതിരെ വീണ്ടും വിമര്‍ശനം. ബോളിവുഡില്‍ നിന്നു തന്നെയാണ് ഇത്തവണ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. ആമിര്‍ ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
ഹിന്ദു രാജ്യം എന്ന് നിങ്ങള്‍ പറയുന്ന ഇവിടെ ബോളിവുഡില്‍ ഏറ്റവും വലിയ താരങ്ങള്‍ ആയിരിക്കുന്നത് ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന് എന്നീ മുസ്ലിങ്ങളാണ്. ഇതില്‍ എവിടെയാണ് അസഹിഷ്ണുത. എനിക്ക് മനസിലാകുന്നില്ല - ഇതാണ് രാം ഗോപാല്‍ വര്‍മ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എഴുതിയത്.

ഹിന്ദു രാഷ്ട്രമെന്ന് വിളിക്കപ്പെടുന്ന ഇന്ത്യയില്‍ 3 മുസ്ലിങ്ങള്‍ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളാണ്. ഇത് തന്നെ തെളിയിക്കുന്നത് ഇവിടത്തെ ഭൂരിപക്ഷം അസഹിഷ്ണുക്കളല്ല എന്നതാണ്. അസഹിഷ്ണുക്കള്‍ എന്ന് അവര്‍ വിളിക്കുന്ന ഇന്ത്യയിലാണ് ചില സെലിബ്രിറ്റികള്‍ ഏറ്റഴും വലിയ സൂപ്പര്‍ സ്റ്റാറുകള്‍ ആയിരിക്കുന്നത്. രാം ഗോപാല്‍ വര്‍മ മാത്രമല്ല, പല പ്രമുഖരും ആമിര്‍ ഖാനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സിസ്റ്റത്തിന് തകരാറ് പറ്റുമ്പോള്‍ അത് ശരിയാക്കുകയാണ് വേണ്ടത്, അല്ലാതെ ഒളിച്ചോടുകയല്ല. അതാണ് ശരിക്കുള്ള ഹീറോയിസം - ഋഷി കപൂര്‍ ട്വിറ്ററില്‍ പറഞ്ഞു. സഞ്ജയ് ഗുപ്ത, പരേഷ് റാവല്‍, സുഭാഷ് ഗയ് തുടങ്ങിയവരും ആമിര്‍ ഖാനെതിരെ ട്വീറ്റ് ചെയ്തു. ഏത് രാജ്യത്തേക്കാണ് പോകേണ്ടത് എന്ന് ഭാര്യ കിരണ്‍ പറഞ്ഞിരുന്നോ എന്നാണ് ബോളിവുഡ് താരം അനുപം ഖേര്‍ ആമിറിനെ പരിഹസിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications