കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ഖാനെതിരെ കടുത്ത വിമര്‍ശനവുമായി രാം ഗോപാല്‍ വര്‍മയും!

  • By Muralidharan
Google Oneindia Malayalam News

രാജ്യത്തെ അസഹിഷ്ണുതയെ ഭയന്ന് ഇന്ത്യ വിടുന്നതിനെപ്പറ്റി പോലും ഭാര്യ ചോദിച്ചു എന്ന ബോളിവുഡ് താരം ആമിര്‍ ഖാന്റെ വാക്കുകള്‍ക്കെതിരെ വീണ്ടും വിമര്‍ശനം. ബോളിവുഡില്‍ നിന്നു തന്നെയാണ് ഇത്തവണ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. ആമിര്‍ ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

ഹിന്ദു രാജ്യം എന്ന് നിങ്ങള്‍ പറയുന്ന ഇവിടെ ബോളിവുഡില്‍ ഏറ്റവും വലിയ താരങ്ങള്‍ ആയിരിക്കുന്നത് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നീ മുസ്ലിങ്ങളാണ്. ഇതില്‍ എവിടെയാണ് അസഹിഷ്ണുത. എനിക്ക് മനസിലാകുന്നില്ല - ഇതാണ് രാം ഗോപാല്‍ വര്‍മ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എഴുതിയത്.

ramgopal-verma

ഹിന്ദു രാഷ്ട്രമെന്ന് വിളിക്കപ്പെടുന്ന ഇന്ത്യയില്‍ 3 മുസ്ലിങ്ങള്‍ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളാണ്. ഇത് തന്നെ തെളിയിക്കുന്നത് ഇവിടത്തെ ഭൂരിപക്ഷം അസഹിഷ്ണുക്കളല്ല എന്നതാണ്. അസഹിഷ്ണുക്കള്‍ എന്ന് അവര്‍ വിളിക്കുന്ന ഇന്ത്യയിലാണ് ചില സെലിബ്രിറ്റികള്‍ ഏറ്റഴും വലിയ സൂപ്പര്‍ സ്റ്റാറുകള്‍ ആയിരിക്കുന്നത്. രാം ഗോപാല്‍ വര്‍മ മാത്രമല്ല, പല പ്രമുഖരും ആമിര്‍ ഖാനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സിസ്റ്റത്തിന് തകരാറ് പറ്റുമ്പോള്‍ അത് ശരിയാക്കുകയാണ് വേണ്ടത്, അല്ലാതെ ഒളിച്ചോടുകയല്ല. അതാണ് ശരിക്കുള്ള ഹീറോയിസം - ഋഷി കപൂര്‍ ട്വിറ്ററില്‍ പറഞ്ഞു. സഞ്ജയ് ഗുപ്ത, പരേഷ് റാവല്‍, സുഭാഷ് ഗയ് തുടങ്ങിയവരും ആമിര്‍ ഖാനെതിരെ ട്വീറ്റ് ചെയ്തു. ഏത് രാജ്യത്തേക്കാണ് പോകേണ്ടത് എന്ന് ഭാര്യ കിരണ്‍ പറഞ്ഞിരുന്നോ എന്നാണ് ബോളിവുഡ് താരം അനുപം ഖേര്‍ ആമിറിനെ പരിഹസിച്ചത്.

English summary
Filmmaker Ram Gopal Varma slams Aamir Khan in Twitter. He wrote: 'If Aamir, Sharuk and Salman the three biggest stars of the Hindu country "India" are Muslims, I don't understand where intolerance is?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X