ബിജെപി വനിത എംഎല്‍എ കാണാന്‍ ഇങ്ങനെയാണെങ്കില്‍ അച്ഛേ ദിന്‍ വരുമെന്ന് രാം ഗോപാല്‍ വര്‍മ്മ
മുംബൈ: അസമിലെ ബിജെപി വനിത എംഎല്‍എ അംഗുര്‍ലതയ്ക്ക് നേരെയുള്ള അപവാദ പ്രചാരണങ്ങള്‍ കെട്ടടങ്ങുന്നില്ല. ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് ഇവരെ മോശമായി ചിത്രീകരിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്.
' ബിജെപി എംഎല്‍എ കാണാന്‍ ഇങ്ങനെയാണെങ്കില്‍ അച്ഛേ ദിന്‍ വരും, താങ്ക്യു അംഗുര്‍ലത, താങ്ക്യു മോദിജി' എന്നായിരുന്നു രോം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. ഇതില്‍ എംഎല്‍എയുടെ ഗ്ലാമറസ് ഫോട്ടോയും ചേര്‍ത്തിരുന്നു.

ബി ജെ പിയുടെ ബര്‍ദോവയില്‍ നിന്നുള്ള എം എല്‍ എയാണ് അംഗുര്‍ലത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എംഎല്‍എയുടെ ഹോട്ട് ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസ് പ്രചരിക്കുന്നു. അംഗുര്‍ലിത ടെലിവിഷന്‍ നടിയും മോഡലുമായിരുന്ന കാലത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇവരെ മോശമായി ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നത്.
രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം എന്നും, എന്നാലെ തിരിച്ച് അവരും ബഹുമാനിക്കു എന്നും മറുപടികളില്‍ പറയുന്നു. അംഗുര്‍ലിതയോട് മാപ്പ് പറയണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.
If MLA can look like this,Achche din aagaye hai..Thank you Angoorlataji,Thank you Modiji..1st time I love politics pic.twitter.com/WPzJgmnb13
— Ram Gopal Varma (@RGVzoomin) May 24, 2016












Click it and Unblock the Notifications