രമ്യ ജയലളിതയായാല് ആര് ശശികലയാവും? അമ്മയ്ക്ക് മാത്രമല്ല, ചിന്നമ്മയ്ക്കും വരുന്നു കിടിലന്‍ സിനിമ...
ശശികല എന്ന പേരില്‍ രാംഗോപാല്‍ വര്‍മ തന്റെ പുതിയ സിനിമ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു
ചെന്നൈ: ജയലളിതയുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്ന് വരുന്നത്. രമ്യ കൃഷ്ണന് ആയിരിക്കും ജയലളിതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നും പറയുന്നുണ്ട്. എന്നാല്‍ ഇത് രമ്യ കൃഷ്ണന്റെ ആഗ്രഹം മാത്രമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജയലളിതയെ കുറിച്ച് സിനിമ ഇറങ്ങുകയാണെങ്കില്‍ അതില്‍ ശശികല ഇല്ലാതെ പറ്റില്ല. എന്നാല്‍ ശശികലയെ പറ്റി തന്നെ ഒരു സിനിമ വന്നാല്‍ അത് എങ്ങനെയുണ്ടാവും?
സംഗതി തമാശയല്ല. ഒരു പക്ഷേ ജയലളിതയുടെ സിനിമയ്ക്ക് മുമ്പ് തന്നെ ശശികലയുടെ പേരുള്ള സിനിമ വന്നേക്കും. ബോളിവുഡിന് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച രാം ഗോപാല്‍ വര്‍മ തന്നെ ഇങ്ങനെ ഒരു സിനിമ ചെയ്താല്‍ എങ്ങനെയുണ്ടാവും. ആര്‍ജിവിയുടെ ട്വീറ്റുകള്‍ പറയുന്നത്....

രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്
തന്റെ പുതിയ ചിത്രത്തിന് 'ശശികല' എന്ന പേര് രജിസ്റ്റര്‍ ചെയ്തു എന്നാണ് ഡിസംബര്‍ 15 ന് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. ഒരു രാഷ്ട്രീയ നേതാവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ കുറിച്ചാണ് സിനിമ. എന്നാല്‍ പൂര്‍ണമായും ഇതൊരു കഥമാത്രമായിരിക്കും എന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കിയിട്ടുണ്ട്.

ആ ശശികല ആരാണ്?
അങ്ങനെ ഒരു പേരില്‍ ഒരു സിനിമ ചെയ്യാന്‍ എന്തായിരിക്കും കാരണം? ആ പേര് സൂചിപ്പിക്കുന്നത് ആരെയാണ്? ട്വീറ്റ് വന്ന ഉടന്‍ തന്നെ ചര്‍ച്ചകള്‍ പൊടിപൊടിച്ചു.

സൂചനകളെല്ലാം തോഴി ശശികലയിലേക്ക് തന്നെ
രാംഗോപാല്‍ വര്‍മ്മയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പിന്നീട് വന്ന സൂചനകളെല്ലാം തന്നെ അത് 'തോഴി ശശികല'യെ കുറിച്ചുള്ള സിനിമ ആയരിക്കും എന്നാണ് വ്യക്തമാക്കുന്നത്. ആത്മാര്‍ത്ഥമായ ഹൃദയത്തില്‍ നിന്നുള്ള ഒരു തമിഴ് പ്രണയകഥ എന്നാണ് വിശേഷണം.

ശശികലയുടെ കണ്ണിലൂടെയുള്ള ജയലളിത
ശശികലയുടെ കണ്ണുകളിലൂചെ ജയലളിതയെ വീക്ഷിക്കുക എന്നത് കൂടുതല്‍ കാവ്യാമാത്മകമാവും എന്നാണ് രാംഗോപാല്‍ വര്‍മ വിശ്വസിക്കുന്നത്. ഇതെല്ലാം തന്റെ തുടര്‍ ട്വീറ്റുകളില്‍ വ്യക്തമാക്കുന്നുണ്ട്.

ജയലളിതയുടെ പ്രിയ തോഴി
ജയലളിതയോട് ഏറ്റവും ആത്മബന്ധം പുലര്‍ത്തിയിരുന്നത് ആരാണ് എന്ന ചോദ്യത്തിന് ശശികല എന്ന് തന്നെ ആകും ഉത്തരം. ജയലളിതയുടെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വാതന്ത്ര്യമുള്ള ആളായിരുന്നു ശശികല.

ആരോപണങ്ങള്‍ ഏറെ... പക്ഷേ സിനിമയില്‍
ശശികലയ്ക്കും മണ്ണാര്‍കുടി മാഫിയയ്ക്കും എതിരെ ആരോപണങ്ങള്‍ ഏറെയാണ്. ജയലളതിതയ്ക്ക് ആദ്യം അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നതിന് കാരണക്കാരി ശശികലയാണെന്ന് പോലും പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ എന്തായാലും അങ്ങനെ ഒന്നും ഉണ്ടാവില്ല.

അത്രയും ആത്മബന്ധം... ആര്‍ജിവി പറയുന്നത്
ജയലളിത ശശികലയ്ക്ക് ഒരു പൂവ് സമ്മാനിക്കുന്ന ചിത്രം രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിട്ടുണ്ട്. അത്രത്തോളം ഊഷ്മളമായ ബന്ധം എന്നാണ് അതിന് കുറിപ്പെഴുതിയിരിക്കുന്നത്.

ജയലളിതയ്ക്ക് പിന്‍ഗാമി
ശശികല തന്നെ ആയിരിക്കും ജയലളിതയുടെ പിന്‍ഗാമി എന്ന കാര്യവും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചിന്നമ്മ എന്നാണ് ശശികല അറിയപ്പെടുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications