കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം വോട്ടിന് വേണ്ടി സൃഷ്ടിച്ചത്.. മോദിക്കെതിരെ ഗുരുതര ആരോപണവുമായി എസ്പി നേതാവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗുരുതര ആരോപണവുമായി എസ്പി നേതാവ്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാം ഗോപാല്‍ യാദവ് രംഗത്ത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം വോട്ടിന് വേണ്ടി നരേന്ദ്ര മോദി സൃഷ്ടിച്ചതാണ് എന്നാണ് രാം ഗോപാല്‍ യാദവ് ആരോപിച്ചിരിക്കുന്നത്.

ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!

രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മോദി സര്‍ക്കാര്‍ സൈനികരെ കൊലയ്ക്ക് കൊടുത്തു എന്നും യാദവ് ആരോപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ സൈനികര്‍ സംതൃപ്തര്‍ അല്ലെന്നും യാദവ് പറഞ്ഞു.

bjp

വോട്ടിന് വേണ്ടി ജവാന്മാര്‍ മരണപ്പെടുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും യാദവ് ആരോപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികന്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെ സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നില്ല. സാധാരണ ബസ്സിലാണ് സൈനികരെ കൊണ്ടുപോയത് എന്നും യാദവ് ചൂണ്ടിക്കാട്ടി.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പല പ്രമുഖരുടേയും പേരുകള്‍ അപ്പോള്‍ പുറത്ത് വരുമെന്നും യാദവ് പറഞ്ഞു. രാം ഗോപാല്‍ യാദവിന്റെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. യാദവിന് എതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിട്ടുണ്ട്. സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുളള പ്രസ്താവനയില്‍ യാദവ് മാപ്പ് പറയണമെന്ന് യോഗി ആവശ്യപ്പെട്ടു.

English summary
Modi govt behind Pulwama attack, got CRPF jawans killed for votes: SP leader Ram Gopal Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X