കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊക്കെ വന്നാലും രാമക്ഷേത്രം പണിയും; ബലപ്രയോഗത്തിലൂടെയാണെന്ന് പറയുന്നില്ല...

വിവാദഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുകയാണ് മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യമെന്നും വരാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നുമാണ് എതിര്‍പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ആയോധ്യയിലെ രാമഭൂമി വിഷയം ബിജെപിയുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേത്ര നിര്‍മ്മാണം നിയമപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമായണ മ്യൂസിയം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മയുടെ സന്ദര്‍ശനം വിവാദമായ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം.

വിവാദഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുകയാണ് മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യമെന്നും വരാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നുമാണ് എതിര്‍പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഇതിനുള്ള മറുപടിയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയത്. രാമഭൂമി വിഷയം 2014 ലെ പ്രകടനപത്രികയിലുള്ളതാണ്. അതില്‍ നിന്നും ഞങ്ങള്‍ക്ക് ഒളിച്ചോടാന്‍ കഴിയില്ല.

 subramanian-swamy

ബലപ്രയോഗത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറയുന്നില്ല. എന്നാല്‍ സുപ്രീംകോടതിയുടെ അനുവാദത്തോടെ അത് പൂര്‍ത്തീകരിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്തുനിന്നു 15 കിലോമീറ്റര്‍ മാറിയുള്ള 25 ഏക്കറിലാണ് മ്യൂസിയം പദ്ധതിയിട്ടിരിക്കുന്നത്. 151 കോടിരൂപയുടെ പദ്ധതിയാണിത്.

English summary
Ram issue part of our 2014 party manifesto, can’t run away from it: Subrahmanyan Swami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X