കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ തലപ്പത്ത് യോഗി ആദിത്യനാഥിനെ നിയമിക്കണമെന്ന് രാം ജന്‍ഭൂമി ന്യാസ്

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് രാം ജന്‍ഭൂമി ന്യാസ്. യുപി മുഖ്യമന്ത്രിയെന്ന നിലയിലല്ല, മറിച്ച് ഗോരക്ഷാ പീഠത്തിലെ മഹന്ത് എന്ന നിലയിലാണ് ട്രസ്റ്റിന് നേതൃത്വം നല്‍കേണ്ടതെന്നും ന്യാസിന്റെ തലവനായ മഹാന്ത് നൃത്ത ഗോപാല്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

 ബാബരി മസ്ജിദിന് പകരം നിർമിക്കുന്ന പുതിയ പള്ളിക്ക് കലാമിന്റെ പേര് നല്‍കണമെന്ന് വിഎച്ച്പി ബാബരി മസ്ജിദിന് പകരം നിർമിക്കുന്ന പുതിയ പള്ളിക്ക് കലാമിന്റെ പേര് നല്‍കണമെന്ന് വിഎച്ച്പി

യോഗി ആദിത്യനാഥ് ട്രസ്റ്റിന് നേതൃത്വം നല്‍കണമെന്ന് രാം ജന്‍ഭൂമി ന്യാസ് ആഗ്രഹിക്കുന്നു. ഗോരക്ഷാ പീഠിന്റെ ഗോരഖ്പൂരിലെ പ്രശസ്തമായ ഗോരഖ്നാഥ് ക്ഷേത്രം രാമക്ഷേത്ര പ്രസ്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദിഗ്വിജയ് നാഥ്, മഹാന്ത് വൈദ്യനാഥ്, ഇപ്പോള്‍ യോഗി ആദിത്യനാഥ് എന്നിവര്‍ ക്ഷേത്ര പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

yogi

ചമ്പത് റായ് (വിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ്), ഓം പ്രകാശ് സിങ്കാല്‍ (വിഎച്ച്പി ട്രഷറര്‍) എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രണ്ടു പേരുമിപ്പോള്‍ ദില്ലിയിലാണ്. 2015 ല്‍ വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ മരണശേഷം, വിഎച്ച്പിയുടെയും അതിന്റെ മുന്നണി സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ചമ്പത് റായ്, വിഎച്ച്പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്.

രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റ് മഹാന്ത് നൃത്യ ഗോപാല്‍ ദാസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുമെന്ന് മഹാന്ത് നൃത്യ ഗോപാല്‍ ദാസിന്റെ നിയുക്ത അവകാശി മഹാന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ഞായറാഴ്ച ദില്ലിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ന്യാസിനെ പ്രതിനിധീകരിച്ച് മഹാന്ത് കമല്‍ നയന്‍ ദാസും നിരവധി ഹിന്ദു, മുസ്ലീം മത നേതാക്കളും പങ്കെടുത്തു.

English summary
Ram janmabhoomi nyas wants Yogi Adityanath to head the trust for temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X