കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമജന്മഭൂമി ട്രസ്റ്റ് തലവന് കൊവിഡ്! അയോധ്യയിലെ ഭൂമി പൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു!

Google Oneindia Malayalam News

ദില്ലി: രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ ഭൂമി പൂജയില്‍ കഴിഞ്ഞ ആഴ്ച ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. നൃത്യ ഗോപാല്‍ ദാസ് നിലവില്‍ മധുരയില്‍ ആണുളളത് എന്നാണ് സൂചന. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊവിഡ് പരിശോധന നടത്തിയത്.

ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മഹന്ദ് നൃത്യ ഗോപാല്‍ ദാസിന്റെ ചികിത്സയ്ക്കായി മധുരയില്‍ എത്തിയിട്ടുണ്ട്. കൃഷ്ണജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മഹന്ദ് നൃത്യ ഗോപാല്‍ ദാസ് മധുരയില്‍ എത്തിയത്.

മഹന്ദ് നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മഥുര ജില്ലാ മജിസ്‌ട്രേറ്റിനേയും മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍ ത്രിഹാനെയും ബന്ധപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നൃത്യ ഗോപാല്‍ ദാസിന് മേദാന്തയില്‍ അടിയന്തര ചികിത്സ നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.

covid

Recommended Video

cmsvideo
മോദി കൈപിടിച്ച് അടുത്തിടപഴകിയ സ്വാമിക്ക് കൊറോണ | Oneindia Malayalam

നൃത്യ ഗോപാല്‍ ദാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മധുര ജില്ലാ മജിസ്‌ട്രേറ്റ് സര്‍വഗ്യ രാം മിശ്ര വ്യക്തമാക്കി. നൃത്യ ഗോപാല്‍ ദാസിന് ചെറിയ പനിയുണ്ട് എന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചത്. അതേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഒരു സംഘത്തെ അങ്ങോട്ടേക്ക് അയച്ചു. പരിശോധന നടത്തുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന് ചെറിയ ശ്വാസതടസ്സമുണ്ട്. തുടര്‍ന്ന് ഓക്‌സിജന്‍ ലെവല്‍ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല. ആന്റിജന്‍ പരിശോധന നടത്തിയതില്‍ നിന്നാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് എന്നും മധുര ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

നൃത്യ ഗോപാല്‍ ദാസിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരിക്കുന്നതെനന്ും അതിനുളള നടപടികള്‍ ഉടനെ സ്വീകരിക്കുമെന്നും രാം മിശ്ര വ്യക്തമാക്കി. ആഗസ്റ്റ് 5ന് അയോധ്യയില്‍ നടന്ന രാമക്ഷേത്ര ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ക്കൊപ്പം നൃത്യ ഗോപാല്‍ ദാസ് വേദി പങ്കിട്ടിരുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു. അയോധ്യയിലെ ഭൂമി പൂജ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു നടത്തിയത്. ഭൂമി പൂജയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പുരോഹിതനും രാമജന്മഭൂമി സമുച്ചയില്‍ സുരക്ഷാ ജോലി ചെയ്യുന്ന 14 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

English summary
Ram Janmabhoomi trust head Nritya Gopal Das tested Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X