രാം ജഠ്മലാനി മോദിയുമായി പിരിഞ്ഞു, ഇനി സുപ്രീം കോടതിയില്‍ കാണാം!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഉണ്ടായിരുന്ന ബഹുമാനം കുറഞ്ഞ് കുറഞ്ഞ് വന്ന് ഇല്ലാതായതായി പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി. മോദിയുമായി എല്ലാ അര്‍ഥത്തിലും പിരിയുകയാണ്. നമുക്ക് ഇനി സുപ്രീം കോടതിയിലും ഇന്ത്യയിലെ ജനങ്ങളുടെ കോടതിയിലും യുദ്ധം ചെയ്യാം. നിങ്ങളോടുളള ബഹുമാനം എനിക്ക് പൂര്‍ണമായും അവസാനിച്ചു - രാം ജഠ്മലാനി മോദിക്ക് എഴുതി.
മോദിയോടുള്ള തന്റെ സന്ദേശം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും ജഠ്മലാനി കുറിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്ന കാലത്ത് പലരും നരേന്ദ്ര മോദിയെ എതിര്‍ത്തപ്പോള്‍ കൂടെ നിന്ന ആളാണ് രാം ജഠ്മലാനി. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകരില്‍ ഒരാളായ രാം ജഠ്മലാനി കേന്ദ്ര നിയമ മന്ത്രിയാലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി പിന്നീട് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

കേന്ദ്ര വിജിലന്‍സ് കമീഷണറായി കെവി ചൗധരിയെ നിയമിക്കാനുള്ള തീരുമാനത്തിന്റെ പുറത്താണ് മോദിയുമായി രാം ജഠ്മലാനി അടുത്തിടെ തെറ്റിയത്. സി വി സി പോലുള്ള അതിനിര്‍ണായക പദവിയില്‍ ഇരിക്കാന്‍ ചൗധരിക്ക് യോഗ്യതയില്ലെന്ന് ജഠ്മലാനി തുറന്നടിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഡയറക്ട് ടാക്സ് ബോര്‍ഡില്‍ നിന്ന് വിരമിച്ച ചൗധരിയെ സി വി സി ആയി നിയമിച്ചതിനെതിരെ സുപ്രീം കോടതിയില്‍ പോകാനാണ് ജഠ്മലാനിയുടെ തീരുമാനം.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി











Click it and Unblock the Notifications