കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാം ജഠ്മലാനി മോദിയുമായി പിരിഞ്ഞു, ഇനി സുപ്രീം കോടതിയില്‍ കാണാം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഉണ്ടായിരുന്ന ബഹുമാനം കുറഞ്ഞ് കുറഞ്ഞ് വന്ന് ഇല്ലാതായതായി പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി. മോദിയുമായി എല്ലാ അര്‍ഥത്തിലും പിരിയുകയാണ്. നമുക്ക് ഇനി സുപ്രീം കോടതിയിലും ഇന്ത്യയിലെ ജനങ്ങളുടെ കോടതിയിലും യുദ്ധം ചെയ്യാം. നിങ്ങളോടുളള ബഹുമാനം എനിക്ക് പൂര്‍ണമായും അവസാനിച്ചു - രാം ജഠ്മലാനി മോദിക്ക് എഴുതി.

മോദിയോടുള്ള തന്റെ സന്ദേശം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും ജഠ്മലാനി കുറിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്ന കാലത്ത് പലരും നരേന്ദ്ര മോദിയെ എതിര്‍ത്തപ്പോള്‍ കൂടെ നിന്ന ആളാണ് രാം ജഠ്മലാനി. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകരില്‍ ഒരാളായ രാം ജഠ്മലാനി കേന്ദ്ര നിയമ മന്ത്രിയാലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി പിന്നീട് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

ramjethmalani-modi

കേന്ദ്ര വിജിലന്‍സ് കമീഷണറായി കെവി ചൗധരിയെ നിയമിക്കാനുള്ള തീരുമാനത്തിന്റെ പുറത്താണ് മോദിയുമായി രാം ജഠ്മലാനി അടുത്തിടെ തെറ്റിയത്. സി വി സി പോലുള്ള അതിനിര്‍ണായക പദവിയില്‍ ഇരിക്കാന്‍ ചൗധരിക്ക് യോഗ്യതയില്ലെന്ന് ജഠ്മലാനി തുറന്നടിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഡയറക്ട് ടാക്‌സ് ബോര്‍ഡില്‍ നിന്ന് വിരമിച്ച ചൗധരിയെ സി വി സി ആയി നിയമിച്ചതിനെതിരെ സുപ്രീം കോടതിയില്‍ പോകാനാണ് ജഠ്മലാനിയുടെ തീരുമാനം.

English summary
Ram Jethmalani announces break-up with PM Narendra Modi in twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X