മലാനിയുടെ പിൻമാറ്റം വെട്ടിലാക്കിയത് കെജ്‌രിവാളിനെ!!! ഫീസ് ഇനത്തിൽ നൽകേണ്ടത് കോടികൾ !!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ കൈവിട്ട് അഭിഭാഷകൻ രാംജിത്ത് മലാനി. കെജ്രരിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്ന് മലാനി പിൻവാങ്ങി.

കെജ്രരിവാളിനെതിരെ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസ് വാദിച്ചിരുന്നത് മലാനിയാണ്. ആക്കേസിൽ നിന്നാണ് ഇപ്പോൾ പിൻവാങ്ങിയിട്ടുള്ളത്.

ജെറ്റ്ലിക്കെതിരെയുളള ആരോപണം

ജെറ്റ്ലിക്കെതിരെയുളള ആരോപണം


ദില്ലി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിക്കേസിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെറ്റ്ലിക്ക് പങ്കുണ്ടെന്നു കെജ്രരിവാൾ ആരോപിച്ചിരുന്നു.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

കെജ്രരിവാളിന്റെ അഴിമതി ആരോപണത്തെ തുടർന്ന് അരുൺജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.നഷ്ടപരിഹാരമായ 10 കോടി രൂപ ചോദിച്ചിരുന്നു.

കെജ്രരിവാളിനെതിരെ രണ്ട് കേസുകൾ

കെജ്രരിവാളിനെതിരെ രണ്ട് കേസുകൾ

വിചാരണക്കിടിയിൽ കേന്ദ്രമന്ത്രിയായ അരുൺ ജെയ്റ്റ്ലിയെ ക്രിമനൽ എന്ന് അഭിഭാഷകൻ മലാനി വിളിച്ചിരുന്നു. എന്നാൽ ഇത് കെജ്രരിവാളിന്റെ പ്രേരണയെ തുടർന്നാണ് വിളിച്ചതെന്നു ചൂണ്ടിക്കാട്ടി മറ്റൊരു മാന നഷ്ടക്കേസു കൂടി ജെയ്റ്റിലി ഫയൽ ചെയ്തിട്ടുണ്ട്

 അഭിഭാഷകന്റെ പിൻമാറ്റം

അഭിഭാഷകന്റെ പിൻമാറ്റം

ജെയ്റ്റലി നൽകിയ രണ്ടാം മാന നഷ്ടക്കേസിനു ശേഷമാണ് മലാനി പിൻമാറിയത്. ക്രിമിനൽ എന്ന പരാമർശം നടത്താൻ തന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടില്ലയെന്ന് കെജ്രവിൾ അറിയിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകന്റെ സ്ഥാനത്ത് നിന്ന് താൻ പിൻവാങ്ങുന്നതെന്ന് മലാനി

ഫീസ് തുക ചോദിച്ചു

ഫീസ് തുക ചോദിച്ചു

കെജ്രരിവാളിന്റെ കേസിൽ നിന്ന് പിൻമാറുന്ന മലാനി തന്റെ ഫീസ് ഉടൻ നൽകണമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു കോടി രൂപയാണ് ഫീസ് ഇനത്തിൽ നൽകാനുള്ളത്.

അംആദ്മി

അംആദ്മി


കേസിൽ നിന്ന് പിൻമാറുന്നതു സംബന്ധമായ യാതൊരു അറിയിപ്പു അഭിഭാഷകൻ മലാനിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

English summary
Senior Supreme Court lawyer Ram Jethmalani won't represent Delhi Chief Minister Arvind Kejriwal in the defamation case filed on him by Union Minister Arun Jaitley
Please Wait while comments are loading...