രാഹുല്‍ ഗാന്ധിയെ കൊട്ടി ബിജെപി നേതാവ്! കുട്ടിക്കളി മാറാന്‍ യോഗ സഹായിക്കും
തിരുവനന്തപുരം: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈലില്‍ കളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പാര്‍ലമെന്‍റില്‍ കുട്ടികളുടെ സ്വഭാവമുള്ള ചിലരുണ്ട്. കുട്ടിക്കളി മാറ്റാന്‍ യോഗ സഹായകമാകുമെന്ന് രാം മാധവ് പറഞ്ഞു.

യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാം മാധവ്. ക്ലാസ് റൂമില്‍ ചിലപ്പോള്‍ അധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നല്‍കാന്‍ കഴിയാതെ വരും. പരീക്ഷ സമയങ്ങളില്‍ ടെക്സ്റ്റ് ബുക്കുകളിലേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ ഉറക്കം വരും. പേടിക്കേണ്ട പാര്‍ലമെന്‍റിലും ഇത്തരത്തില്‍ ഉള്ള കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ കഴിയാതെ വരും. അപ്പോള്‍ അവര്‍ മൊബൈലില്‍ മെസേജ് വന്നോ നോക്കും, വീഡിയോ ഗെയിം കളിക്കാന്‍ ശ്രമിക്കും.മനസ് ഉറപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇത്. ഇതില്‍ നിന്ന് മറികടക്കണമെങ്കില്‍ യോഗ ചെയ്താല്‍ മതി, രാം മാധവ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി മൊബൈല്‍ നോക്കിയിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ഉണ്ടായിരുന്ന പ്രസംഗത്തിനിടെ 24 മിനുറ്റോളം രാഹല്‍ മൊബൈലില്‍ കളിച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിജെപിയടക്കമുള്ള ഭരണപക്ഷം ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഫോണില്‍ നോക്കി സമയം കളയുക അല്ലായിരുന്നു. മറിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തിലെ കഠിനമായ ഹിന്ദി വാക്കുകളുടെ അര്‍ത്ഥം ഫോണില്‍ തിരയുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ന്യായീകരിച്ചത്.












Click it and Unblock the Notifications